റിയാദ്: പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥന നടന്നുകൊണ്ടിരിക്കെ വൈദ്യുതി ഓഫ് ചെയ്ത് വിരുതൻ. സഊദിയിലെ ഖസീം മേഖലയിലാണ് സംഭവം നടന്നതെന്ന് ട്വിറ്ററിൽ ഷെയർ ചെയ്യപ്പെടുന്ന വീഡിയോ വ്യക്തമാക്കുന്നതായി സോഷ്യൽ മീഡിയ ഉപഭോക്താക്കൾ പറയുന്നു. വെള്ളിയാഴ്ച പള്ളിയിലെ പ്രാർത്ഥനയ്‌ക്കിടെയാണ് വൈദ്യുതി കട്ട് ഓഫാക്കി വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്.
ഇമാം വെള്ളിയാഴ്ച പ്രാർത്ഥന നടത്തികൊണ്ടിരിക്കെയാണ് പള്ളിയുടെ പുറത്തെ ഇലക്ട്രിക്കൽ സ്വിച്ച് ഇയാൾ ഓഫാക്കുന്ന വീഡിയോ ചിത്രീകരിച്ചത്. വീഡിയോ ചിത്രീകരിച്ച ശേഷം ഇത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യകയായിരുന്നു.
ഇതോടെ പുറത്തെ ഉച്ചഭാഷിണികളിൽ നിന്ന് ഇമാമിന്റെ ശബ്ദം ഇല്ലാതായി. സംഭവം അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്തോടെ അന്വേഷണം നടക്കുന്നതായാണ് വിവരം.
വീഡിയോ👇
വാർത്തകൾക്കായി 👇
https://chat.whatsapp.com/HJNYNkPS4arGuQQhDknJ0O