റിയാദ്: രാജ്യത്തെ വിദേശ തൊഴിലാളികൾ ഇഖാമ പുതുക്കാനായി പണം അടച്ച ശേഷം പുതുക്കാത്ത സാഹചര്യത്തിൽ പുതുക്കുന്നതിനായി കൈമാറ്റം ചെയ്ത പണം എങ്ങനെ വീണ്ടെടുക്കാമെന്ന് അബ്ഷിർ പ്ലാറ്റ്ഫോം വ്യക്തമാക്കി.
ഇത്തരം സാഹചര്യത്തിൽ, ഗുണഭോക്താവിന് പ്രൈവറ്റ് സന്ദേശത്തിലൂടെ ആശയവിനിമയം നടത്താമെന്നും പേര്, തിരിച്ചറിയൽ നമ്പർ, ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ എന്നിവയും പ്രശ്നത്തിന്റെ വിശദാംശങ്ങളും പേയ്‌മെന്റ് നടത്തിയ ബാങ്കും ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറുകയാണ് വേണ്ടതെന്ന് അബ്ഷിർ പ്ലാറ്റ്ഫോം സൂചിപ്പിച്ചു.
പ്രൈവറ്റ് മെസേജിൽ “സാങ്കേതിക പിന്തുണ” (ടെക്നിക്കൽ സപ്പോർട്ട് )എന്ന വാക്ക് അയയ്‌ക്കുകയോ അല്ലെങ്കിൽ മെയിൻ ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുത്ത ശേഷം “ഒരു ജീവനക്കാരന്റെ അഭ്യർത്ഥനയെക്കുറിച്ചുള്ള വിവരങ്ങൾ” (information on an employee’s request) എന്നത് തിരഞ്ഞെടുത്തോ ആണ് ഈ നടപടികൾ പൂർത്തിയാക്കേണ്ടത്.
നിലവിൽ 3,6,9,12 എന്നിങ്ങനെ ഘട്ടം ഘട്ടമെന്നോണം ഇഖാമ പുതുക്കാനുള്ള സംവിധാനം ഒരുങ്ങിയിട്ടുണ്ട്. ഒരു വർഷത്തേക്ക് ഒറ്റയടിക്ക് ഉയർന്ന തുക നൽകി ഇഖാമ പുതുക്കാൻ പറ്റാത്ത സാഹചര്യം ഉള്ളവർ ഇപ്പോൾ ഭാഗികമായാണ് പുതുക്കുന്നത്.