സഊയിൽ അതിശക്തമായ തണുപ്പ് തുടരുന്നു, ഇപ്പോഴും രാജ്യം ശീതകാലത്തിന്റെ ആദ്യ മൂന്നിലൊന്നിലാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

0
6868

റിയാദ്: സഊദി അറേബ്യയിലെ ചില പ്രദേശങ്ങളിൽ നിലവിൽ കടുത്ത ശീതക്കാറ്റ് വീശിയടിക്കുകയാണെന്നും വരും ദിവസങ്ങളിൽ തലസ്ഥാന നഗരമായ റിയാദിൽ താപനില പൂജ്യം നിലയിലെത്തുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ (എൻസിഎം) പ്രവചനം.

വടക്കൻ അതിർത്തി മേഖലയിലെ തുറൈഫ് ഗവർണറേറ്റിലും തബൂക്ക്, അറാർ, റഫ്ഹ, ഷഖ്റ, വടക്കൻ പ്രദേശങ്ങളിലെ മറ്റ് നഗരങ്ങളിലും ഗവർണറേറ്റുകളിലും തണുത്തുറഞ്ഞ താപനില അനുഭവപ്പെടുകയാണ്.

രാജ്യം ഇപ്പോഴും ശീതകാലത്തിന്റെ ആദ്യ മൂന്നിലൊന്നിലാണെന്നും നിലവിൽ രാജ്യത്ത് അനുഭവപ്പെടുന്ന തണുത്ത വായു പിണ്ഡം വടക്കൻ, മധ്യ, കിഴക്കൻ പ്രദേശങ്ങളെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റൊട്ടാന ഖലീജിയ ടെലിവിഷൻ പരിപാടിയിൽ എൻസിഎം വക്താവ് ഹുസൈൻ അൽ ഖഹ്താനി പറഞ്ഞു. രാജ്യത്ത് ഇപ്പോൾ അനുഭവപ്പെടുന്ന തണുപ്പ് ഏറ്റവും ശക്തമായ ഒന്നാണെന്നും വരും ദിവസങ്ങളിൽ റിയാദിലെ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും തെക്കൻ മേഖലകളിൽ താപനില ഇനിയും കുറയുമെന്നും അൽ ഖഹ്താനി പറഞ്ഞു. കിഴക്കൻ പ്രവിശ്യയിലും റിയാദിലും മഴ തുടരും. വടക്കൻ മേഖലകളിലെ ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയ്ക്കും ആലിപ്പഴം വീഴാനുള്ള സാധ്യതയും വക്താവ് സൂചിപ്പിച്ചു.

റിയാദിൽ താപ നില മൈനസ് 3 മൂന്ന് ഡിഗ്രി വരെയാകും. നോർത്തേൺ ബർഡറിലും, ഹായിലിലും, മദീനയുടെ വടക്ക് ഭാഗങ്ങളിലും താപ നില മൈനസ് 5 ഡിഗ്രി വരെയും അനുഭവപ്പെടും. തുറൈഫിൽ കഴിഞ്ഞ ദിവസം താപ നില മൈനസ് 6 ഡിഗ്രി വരെയും ഖുറയാത്തിൽ മൈനസ് 5 ഡിഗ്രി വരെയും അറാറിൽ മൈനസ് 4 ഡിഗ്രി വരെയുമായിരുന്നു താപ നില അനുഭവപ്പെട്ടിരുന്നത്. അതേസമയം, മഞ്ഞുവീഴ്ച ആഘോഷമാക്കുകയാണ് പ്രദേശ വാസികൾ.

നോർത്തേൺ അതിർത്തി പ്രദേശങ്ങളിലെ മഞ്ഞു വീഴ്ച ആഘോഷമാക്കുന്ന പ്രദേശ വാസികൾ, വീഡിയോ👇

https://malayalampress.com/wp-content/uploads/2022/01/31_ندف-من-الثلج-والسرور-تغمر-شمال-المملكة-التواصل-الح.mp4

ഫോട്ടോകൾ കാണാം 👇