ഫെബ്രുവരിയിൽ തവക്കൽന ഇമ്മ്യൂൺ സ്റ്റാറ്റസ് നില അപ്‌ഡേറ്റ് ചെയ്യും

0
5491

റിയാദ്: 2022 ഫെബ്രുവരി 1 മുതൽ തവക്കൽന ഇമ്മ്യൂൺ സ്റാറ്റസ് നില അപ്‌ഡേറ്റ് ചെയ്യപെടുമെന്ന് സഊദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 8 മാസം പിന്നിട്ടവരുടേത് ആയിരിക്കും രോഗപ്രതിരോധ നില അപ്‌ഡേറ്റ് ചെയ്യുക. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 8 മാസത്തിൽ കുറവാണെങ്കിൽ ഇമ്മ്യൂൺ സ്റ്റാറ്റസ്‌ നില മാറില്ലെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. എട്ടു മാസത്തിനുള്ളിൽ ബൂസ്റ്റർ ഡോസ് എടുക്കണമെന്നാണ് നിർദേശം. അത് വരെ ഇമ്മ്യൂൺ സ്റ്റാറ്റസ് തവക്കൽനയിൽ തുടരും.

ഫെബ്രുവരി 1 മുതൽ രാജ്യത്തെ എല്ലാ പൗരന്മാരും താമസക്കാരും തവക്കൽന ആപ്പിൽ തങ്ങളുടെ “ഇമ്മ്യൂൺ” നില ഉറപ്പാക്കാൻ കൊറോണ വൈറസ് വാക്‌സിന്റെ ബൂസ്റ്റർ ഡോസ് എടുക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ സാമൂഹിക, സാമ്പത്തിക, വാണിജ്യ, സാംസ്കാരിക, ശാസ്ത്ര, വിനോദ, കായിക പരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന 18 വയസും അതിൽ കൂടുതലുമുള്ള എല്ലാ വ്യക്തികൾക്കും “ഇമ്മ്യൂൺ” സ്റാറ്റസ് നിർബന്ധമാണ്.

അതേസമയം, ചില രോഗാവസ്ഥകൾക്ക് വാക്സിനേഷൻ സ്വീകരിക്കാൻ കഴിയാത്തവരെ ഈ തീരുമാനത്തിൽ നിന്ന് ഒഴിവാക്കും.