ഹൂതികൾക്കെതിരെ ശക്തമായി തിരിച്ചടിച്ച് അറബ് സഖ്യ സേന; 24 മണിക്കൂറിനിടെ 80 ഭീകരനെ വധിച്ചു

0
1946

റിയാദ്: ഇറാൻ പിന്തുണയുള്ള ഹൂതികൾക്കെതിരെ അറബ് സഖ്യ സേന ആക്രമണം ശക്തമാക്കി. കഴിഞ്ഞ ദിവസം അബുദാബിയിൽ നടത്തിയ ഡ്രോൺ ആക്രമണവും സഊദിക്ക് നേരെ നടത്തിയ മിസൽ ഡ്രോൺ ആക്രമണങ്ങൾക്കും പിന്നാലെ അതിശക്തമായ തിരിച്ചടിയാണ് അറബ് സഖ്യ സേന നടത്തുന്നത്. മാരിബിൽ അറബ് സഖ്യം നടത്തിയ ആക്രമണത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 80 ഭീകരരെ കൊല്ലുകയും ഒമ്പത് സൈനിക വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തതായി സഊദി ഔദ്യോഗിക പ്രസ് ഏജൻസി (എസ്പിഎ) ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു.

അതേസമയം, യുഎഇ ആക്രമണങ്ങളെ യു.എ.ഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അതിശക്തമായി അപലപിച്ചു. സംഭവങ്ങളെ “ഭീകര ആക്രമണങ്ങളും കുറ്റകരമായ ക്രിമിനൽ സംഭവം ആണെന്നും വിശേഷിപ്പിച്ച അദ്ദേഹം ഇതിനു ഹൂഥികൾക്ക് തക്ക ശിക്ഷ ലഭിക്കാതെ പോകില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഊദി അറേബ്യ ഉൾപ്പെടെ അറബ് രാജ്യങ്ങളും ലോക രാജ്യങ്ങളും സംഭവത്തെ രൂക്ഷമായ ഭാഷയിലാണ് അപലപിച്ചത്.