റിയാദ്: ഏറ്റവും ശക്തമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ശീത തരംഗത്തിന്റെ വെളിച്ചത്തിൽ, അടുത്ത കുറച്ച് ദിവസങ്ങളിലെ കാലാവസ്ഥ സവിശേഷതകൾ ദേശീയ കാലാവസ്ഥാ കേന്ദ്ര ഔദ്യോഗിക വക്താവ് ഹുസൈൻ അൽ-ഖഹ്താനി വിശദീകരിച്ചു.
രാജ്യം ഇപ്പോഴും ശൈത്യകാലത്തിന്റെ ആദ്യ മൂന്നിലൊന്നിലാണ്, നിലവിൽ വടക്കൻ, മധ്യ, കിഴക്കൻ പ്രദേശങ്ങളെ തണുത്ത തരംഗം ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വരും ദിവസങ്ങളിൽ റിയാദിലെ താപനില പൂജ്യത്തിലെത്തുമെന്നും തെക്കൻ മേഖലകളിൽ താപനില കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിഴക്കൻ ഭാഗങ്ങളിലും റിയാദിലും മഴ പെയ്യാനുള്ള സാധ്യത ഇനിയുമുണ്ടെന്നും വരും മണിക്കൂറുകളിൽ വടക്ക് ഭാഗങ്ങളിലെ ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞ് വീഴ്ചക്കും ആലിപ്പഴ വീഴ്ചക്കും സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
അതേസമയം, വടക്കൻ അതിർത്തി മേഖലയിലെ തുറൈഫ് ഗവർണറേറ്റിൽ ഇന്നലെ രാജ്യത്തിലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി. മൈനസ് രണ്ട് ഡിഗ്രി (-2) യാണ് തണുപ്പ്. മൈനസ് ഏഴ് വരെ എത്തുന്നതുവരെ താപനില കുറയുന്നത് തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രതീക്ഷിക്കുന്നത്.