പാലക്കാട് സ്വദേശിയും അടുത്തിടെ നാട്ടിൽ നിന്ന് മടങ്ങിയെത്തിയ മലപ്പുറം സ്വദേശിയും മരണപ്പെട്ടു

0
2921

റിയാദ്: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി യാംബുവിൽ മരിച്ചു. പാണ്ടിക്കാട് തുവ്വൂർ മാമ്പുഴ സ്വദേശി ചെറുമല അബ്ദുൽ കരീം (43) ആണ് ഇന്നലെ വൈകീട്ട് മരിച്ചത്. ഒരു മാസം മുമ്പാണ് ഇദ്ദേഹം അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് മടങ്ങിയെത്തിയത്.

14 വർഷമായി റിയാദിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം ഒരു മാസം മുമ്പാണ് പുതിയ ജോലിക്കായി യാംബുവിൽ എത്തിയത്. യാംബു ജനറൽ ആശുപത്രിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി യാംബുവിൽ തന്നെ ഖബ്റടക്കാനുള്ള നടപടികൾ പൂർത്തിയായി വരികയാണ്.

പരേതനായ ചെറുമല പോക്കർ ആണ് പിതാവ്. മാതാവ്: നഫീസ, ഭാര്യ: റസീന, മക്കൾ: റിജാസ്, റസൽ, സഹോദരങ്ങൾ: ഇബ്‌റാഹീം, അലി (റിയാദ്), അബ്ബാസ്, ആസിയ.

പാലക്കാട് പുതുക്കോട് പൂവ്വക്കോട് പരേതനായ മുഹമ്മദ്‌ മമ്മിസ മകൻ ഹംസത് മുഹമ്മദ് (42) ആണ് ഹാഇലിൽ മരിച്ചത്. ശനിയാഴ്ച പുലർച്ചെയായിരുന്നു മരണം. മൃതദേഹം ഹാഇൽ കിങ് സൽമാൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഭാര്യ: സഫിയ, മക്കൾ: ആയിശത്ത് ഹസ്ന, ആ ഷിമ, ഷിഫാ തസ്‌നി. നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് ഹാഇലിൽ ഖബറടക്കം നടത്താനുള്ള നടപടികൾ ഹാഇൽ കെ.എം.സി.സി പ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ നടക്കുകയാണ്.