ചൗക്കി മേഖല ജിസിസി കെഎംസിസി വിവാഹ ധന സഹായം നൽകി

ജിദ്ദ: സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിലെ മകളുടെ വിവാഹത്തിന് ചൗക്കി മേഖല ജി സി സി കെഎംസിസി ധന സഹായം നൽകി. പ്രസിഡന്റ്‌ സത്താർ ചൗക്കിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വെച്ച് ട്രഷറർ നസീർ ഐവ ആക്ടിങ് പ്രസിഡന്റ്‌ കുഞ്ഞാമു കീഴൂറിന് തുക കൈമാറി. ദുബായ് – കാസർഗോഡ് മണ്ഡലം കെഎംസിസി ആക്ടിങ് ജനറൽ സെക്രട്ടറി സിദ്ധീഖ് ചൗക്കി യോഗം ഉദ്ഘാടനം ചെയ്തു.

ജിസിസി കെഎംസിസി ചൗക്കി മേഖല കമ്മിറ്റി നിലവിൽ വന്നതിന് ശേഷം നാട്ടിലെ കഷ്ടത അനുഭവിക്കുന്ന പാവപ്പെട്ടവരുടെ വിവാഹത്തിനും വേണ്ടിയും ആതുര സേവന രംഗത്തും മറ്റു ക്ഷേമ കാര്യങ്ങൾക്കും ഓരോ മാസവും നിരവധി സഹായങ്ങളാണ് ചെയ്തു കൊണ്ടിരിക്കുന്നത്.ഏവരുടെയും കണ്ണീരൊപ്പി കൊണ്ടുള്ള പ്രവർത്തനം കൊണ്ടാണ് ജിസിസി കെഎംസിസി ചൗക്കി മേഖലാ കമ്മിറ്റി ഏവരുടെയും ആശ്രയമായി മാറി കൊണ്ടെരിക്കുന്നത് .

ജിസിസി കെഎംസിസി കമ്മിറ്റി ഭാരവാഹികളും അംഗങ്ങളുമായ അബ്ദുൽ റഹ്‌മാൻ തോട്ടിൽ, ഹനീഫ് കൊട്ട, റൗഫ് അർജാൽ, ഷുക്കൂർ മുക്രി തുടങ്ങിയവർ കമ്മിറ്റിയുടെ പ്രവർത്തനങ്ങളെ മുക്തകണ്ഠം പ്രശംസിച്ചു.തഹ്സി മൂപ്പ സ്വാഗതവും ട്രഷറർ നസീർ ഐവ നന്ദിയും പറഞ്ഞു