റിയാദ്: വെള്ളടാങ്കറുമായി അഭിമുഖമായി കൂട്ടിയിച്ചുണ്ടായ അപകടത്തിൽ ലാൻഡ് ക്രൂയിസർ കാർ പൂർണ്ണമായും തകർന്നു. അൽ ഖസിം മേഖലയിലെ ഉനൈസ ഗവർണറേറ്റിലെ അൽ-ഔഷ്‌സിയ റോഡിലാണ് കഴിഞ്ഞ ദിവസം ഭയാനകമായ അപകടം നടന്നത്. ആരെയും ഞെട്ടിക്കുന്ന അപകടത്തിൽ പക്ഷെ, കാർ ഡ്രൈവർ അദ്‌ഭുതകരമായാണ് രക്ഷപ്പെട്ടത്.
അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വെള്ളടാങ്കർ ലാൻഡ് ക്രൂയിസറിലേക്ക് ഇടിച്ചു കയറുകയും അത് പൂർണ്ണമായും തകർക്കുകയും ചെയ്തു. എങ്കിലും മരണത്തെ മുഖാമുഖം കണ്ട ഡ്രൈവർ കാറിന്റെ മുൻവശത്തെ ഗ്ലാസിലൂടെ പുറത്തിറങ്ങി, കാർ പൂർണ്ണമായും ടാങ്കറിന് അടിയിൽ പെട്ടതോടെ ഏകദേശം ഇടിച്ചു പരത്തിയ നിലയിലായെങ്കിലും മരണത്തിൽ നിന്ന് അത്ഭുതകരമായി ഡ്രൈവർ രക്ഷപ്പെട്ടു.

സമീപത്തു നിൽക്കുന്നയാൽ പകർത്തിയ വീഡിയോയിൽ യാതൊരു പരിക്കുകളും ഇല്ലാത്ത നിലയിലാണ് ഇദ്ദേഹത്തെ കണ്ടത്. പുതിയൊരു ജീവിതത്തിലേക്കാണ് എത്തിയതെന്നായിരുന്നു സമീപ വാസിയുടെ പ്രതികരണം.
ലാൻഡ് ക്രൂയിസർ പിന്നീട് വെള്ള ടാങ്കർ ഉയർത്തിയാണ് പുറത്തെടുത്തത്. വലിച്ച് രക്ഷാ വാഹനത്തിലേക്ക് ഉയർത്തി.
വീഡിയോ കാണാം 👇