സഊദിയിൽ കൊവിഡ് കേസുകൾ ഉയരുമ്പോഴും ആശ്വാസമായി വളരെ കുറഞ്ഞ മരണനിരക്ക്, ചികിത്സയിലുള്ളവർ 41,577 ആയി

0
1544

റിയാദ്: സഊദിയിൽ ഇന്ന് 5,477 പുതിയ കൊവിഡ് കേസുകൾ രജിസ്റ്റർ ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 615,430 ആയി.

മന്ത്രാലയം പുറത്തിറക്കിയ പ്രതിദിന റിപ്പോർട്ടിൽ ഇന്ന് ഒരു മരണം രേഖപ്പെടുത്തി. വൈറസ് ബാധിച്ച് ആകെ മരണ സംഖ്യ 8,906 ആയി.

3,405 രോഗമുക്തിയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 564,947 ആയി. 336 ഗുരുതര കേസുകളുകളാണ് നിലവിലുള്ളത്. ഇതോടെ രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 41,577 ആയി. രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 91.79 ശതമാനവും മരണനിരക്ക് 1.44 ശതമാനവുമാണ്.

പുതുതായി റിയാദിൽ 1,472 ഉം ജിദ്ദയിൽ 985 ഉം മക്കയിൽ 425 ഉം മദീനയിൽ 359 ഉം ഹുഫൂഫിൽ 189 ഉം ദമാമിൽ 143 ഉം ത്വാഇഫിൽ 141 ഉം ഖുലൈസിൽ 103 ഉം പേർക്ക് രോഗം ബാധിച്ചു. ഇതുവരെ 5,38,46,446 ഡോസ് കൊവിഡ് വാക്സിൻ വിതരണം ചെയ്ത്തിട്ടുണ്ട്. ഇതിൽ 2,51,95,358 ആദ്യ ഡോസും 2,34,55,421 രണ്ടാം ഡോസും 51,95,667 ബൂസ്റ്റർ ഡോസുമാണ്.