സഊദിയുടെ ചില ഭാഗങ്ങളിൽ ഈ ആഴ്ച താപനില പൂജ്യത്തിനും താഴെയെത്തും, വിവിധയിടങ്ങൾ അസഹീനയമായ തണുപ്പ് അനുഭവപ്പെടും, പലയിടത്തും മഴ തുടരുമെന്നും മുന്നറിയിപ്പ്

0
2069

റിയാദ്: ഈ വർഷത്തെ ശൈത്യകാലത്ത് ഏറ്റവും ശക്തമായ തണുപ്പ് ഈ ആഴ്ച അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വിദഗ്ധൻ സിയാദ് അൽ ജുഹാനി വെളിപ്പെടുത്തി. ഈ ആഴ്ച പ്രതീക്ഷിക്കുന്ന താപനില വടക്കൻ മേഖലകളിൽ പൂജ്യത്തിനും താഴെയും മധ്യമേഖലയിൽ പൂജ്യം ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെയും കിഴക്കൻ മേഖലകളിൽ 10 ഡിഗ്രി സെൽഷ്യസിൽ താഴെയും പടിഞ്ഞാറൻ മേഖലകളിൽ 15 ഡിഗ്രി സെൽഷ്യസിൽ താഴെയും ആയിരിക്കുമെന്ന് അൽ ജുഹാനി പറഞ്ഞു.

റിയാദും മക്കയും ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ വരും മണിക്കൂറുകളിൽ സജീവമായ കാറ്റിനൊപ്പം മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. റിയാദ്, മക്ക അൽ മകറമ, അൽ ബഹ എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ ഇന്ന് (ഞായർ) മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.

തബൂക്ക് മേഖലയിലെ ചില ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും ദൂരക്കാഴ്ച കുറയുമെന്നും മുന്നയിപ്പുണ്ട്. ജസാൻ, അസിർ മേഖലകളിൽ ഉച്ചയ്ക്ക് 12:00 വരെ ഉപരിതല കാറ്റിനും ഇടിമിന്നലിനും സാക്ഷ്യം വഹിക്കുമെന്നും കാലാവസ്ഥ മുന്നറിയിപ്പിൽ പറയുന്നു.