ദോഹ: ഖത്തര്‍ എയര്‍വെയ്സ് വിമാനത്തില്‍ യുവതിക്ക് സുഖപ്രസവം. സഊദിയില്‍ നിന്നും സ്വന്തം നാടായ ഉഗാണ്ടയിലേക്ക് യാത്ര ചെയ്യവേയാണ് യുവതി വിമാനത്തില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സഊദിയിൽ ഗാർഹിക തൊഴിലാളിയായ ജോലി ചെയ്യുന്ന യുവതി 35 ആഴ്ച ഗർഭിണിയായിരിക്കെ, നാട്ടിൽ സുഖപ്രസവത്തിനു വേണ്ടിയായിരുന്നു ഉഗാണ്ടയിലേക്ക് യാത്ര ചെയ്തത്.
ദോഹയിൽ നിന്നും ഉഗാണ്ടയിലേക്ക് പറന്ന ഖത്തർ എയർവേസ് വിമാനത്തിൽ ആകാശയാത്രക്കു മധ്യേ പിറന്ന സുന്ദരിയുടെ കഥ, പരിചരണത്തിന് നേതൃത്വം നൽകിയ ടൊറന്‍റോ സർവകലാശാലയിലെ പ്രഫസറായ ഡോക്ടറുടെ കുറിപ്പിലൂടെയാണ് ലോകമറിയുന്നത്.
ഡോ: ഐഷ ഖത്തീബ് ആണ് വിമാനത്തില്‍ വച്ച് യുവതി ഒരു കുഞ്ഞിന് ജന്മം നല്‍കിയ സംഭവം സമൂഹമാധ്യമങ്ങള്‍ വഴി അറിയിച്ചത്. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നതായും ഡോ: ഐഷ ഖാതിബ് പറഞ്ഞു. സംഭവം നടന്നത് ഡിസംബര്‍ അഞ്ചിനായിരുന്നെങ്കിലും തന്റെ തിരക്കുകള്‍ കാരണം ചിത്രങ്ങള്‍ പങ്കുവെയ്ക്കാന്‍ വൈകിയതെന്നും ഡോ. ഐഷ പറഞ്ഞു. ദോഹയിൽ നിന്നു ഉഗാണ്ട നഗരിയായ എന്‍റെബയിലേക്ക് ഡിസംബർ അഞ്ചിന് പുറപ്പെട്ട ഖത്തർ എയർവേസ് വിമാനത്തിലായിരുന്നു ആകാശലോകത്തെ പ്രസവം.
നാട്ടിലേക്കുള്ള യാത്രക്കായി ദോഹയിൽ നിന്നും വിമാനത്തിൽ കയറിയ ഡോ:ഐഷ കാതിബ് തന്നെ ആ ‘മിറാക്ക്ൾ’ വിവരിക്കുന്നു. മിനിറ്റുകൾകൊണ്ട് വിമാനത്തിന്‍റെ ഒരു ഭാഗം ലേബർ റൂമാക്കി മാറ്റിയാണ് സുരക്ഷിത പ്രസവത്തിന് വഴിയൊരുക്കി. കരച്ചിലോടെ ജീവത്തിലേക്ക് വന്ന കുഞ്ഞു മാലാഖയെ ശിശുരോഗ വിദഗ്ധനായ സഹയാത്രികൻ പരിശോധിച്ചു.