കാർ പലചരക്ക് കടയിലേക്ക് ഇടിച്ചുകയറി, യുവതി രക്ഷപ്പെട്ടു, വീഡിയോ

0
6464

റിയാദ്: അമിതവേഗതയിൽ വന്ന ലാൻഡ് ക്രൂയിസർ പലചരക്ക് കടയിൽ ഇടിച്ചു കയറി. നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറിയതോടെ കടയിലെ സാധനങ്ങൾക്ക് കനത്ത നാശ നഷ്ടമാണ് വരുത്തി വെച്ചത്. ഭാഗ്യം കൊണ്ട് ഈ സമത്ത് ഈ ഭാഗത്ത് ആളുകൾ ഇല്ലാത്തിരുന്നത് വൻ അപകടത്തിൽ നിന്നൊഴിവാകാൻ സഹായകരമായി.

ഇതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ സഊദി ഓൺലൈൻ മാധ്യമങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. വീഡിയോ ക്ലിപ്പിൽ ഒരു സ്ത്രീ തന്റെ സാധനങ്ങൾ എടുക്കുന്നതും തുടർന്ന് കാഷ്യറുടെ അടുത്തേക്ക് പോയപ്പോൾ നേരത്തെ യുവതി സാധനങ്ങൾ എടുത്ത സ്ഥലത്തേക്ക് കാർ ഇടിച്ചു കയറുന്നതും കാണാനാകും.

റഫ്രിജറേറ്ററുകളിലും ചില ഷെൽഫുകളിലും കാർ ഇടിക്കുകയും യുവതി നിൽക്കുന്ന ഭാഗത്തേക്ക് ഇതിൽ പലതും മറിഞ്ഞു വീഴുകയും ചെയ്തുവെങ്കിലും യുവതി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

വീഡിയോ 👇