സഊദിയിൽ ഇന്ന് 5,500 നടുത്ത് പുതിയ കൊവിഡ് കേസുകൾ

0
2142

റിയാദ്: സഊദിയിൽ ഇന്ന് 5,499 പുതിയ കൊവിഡ് കേസുകൾ രജിസ്റ്റർ ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 599,044 ആയി.

മന്ത്രാലയം പുറത്തിറക്കിയ പ്രതിദിന റിപ്പോർട്ടിൽ ഇന്ന് രണ്ട് മരണം രേഖപ്പെടുത്തി. വൈറസ് ബാധിച്ച് ആകെ മരണ സംഖ്യ 8,901 ആയി.

2,978 രോഗമുക്തിയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 555,035 ആയി. 262 ഗുരുതര കേസുകളുകളാണ് നിലവിലുള്ളത്. പ്രതിദിനം കേസുകൾ കൂടുന്നതും ഗുരുതര കേസുകൾ ഉയരുന്നതുമായ സ്ഥിതി വിശേഷമാണിപ്പോൾ.