സഊദിയിൽ സ്‌കൂളുകളിൽ എല്ലാ ക്ലാസുകളും ഓഫ്‌ലൈനിലേക്ക്

0
5252

റിയാദ്: രാജ്യത്ത് ഈ മാസം 23 മുതല്‍ എല്ലാ ക്ലാസിലെ വിദ്യാര്‍ഥികള്‍ക്കും ഓഫ് ലൈന്‍ ക്ലാസുകള്‍ തുടങ്ങുമെന്ന് സഊദി അറേബ്യ അറിയിച്ചു. വിദ്യാഭ്യാസ, ആരോഗ്യവകുപ്പുകള്‍ സംയുക്തമായി നടത്തിയ അവലോകനത്തിന് ശേഷമാണ് ഇത് പ്രഖ്യാപിച്ചത്. 23 മുതല്‍ എല്ലാ വിദ്യാര്‍ഥികളും സ്‌കൂളില്‍ ഹാജരാകണമെന്നും ആരോഗ്യ കാരണങ്ങളാല്‍ ഹാജരാകാന്‍ സാധിക്കാത്തവര്‍ക്ക് മാത്രം ഓണ്‍ലൈന്‍ ക്ലാസ് നടത്താമെന്നും മന്ത്രാലയങ്ങള്‍ വ്യക്തമാക്കി.

കൊവിഡ് വ്യാപന ഭീഷണിയെ തുടര്‍ന്ന് 12 വയസ്സിന് താഴെയുള്ളവര്‍ക്ക് സ്‌കൂളുകളില്‍ ക്ലാസിന് അനുമതി നല്‍കിയിരുന്നില്ല. ഇവർക്ക് ഓൺലൈൻ ക്ളാസുകൾ തന്നെ തുടരുകയായിരുന്നു. ആറാം ക്ലാസ് മുതലുള്ള വിദ്യാര്‍ഥികള്‍ക്കായിരുന്നു ഓഫ് ലൈന്‍ ക്ളാസുകൾ. സര്‍ക്കാര്‍, സ്വകാര്യ, ഇന്റര്‍നാഷണല്‍, വിദേശ സ്‌കുളുകള്‍ക്കെല്ലാം പുതിയ വ്യവസ്ഥ ബാധകമാണ്.