സഊദിയിൽ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 23,246 ആയി ഉയർന്നു

0
2060

റിയാദ്: സഊദിയിൽ ഇന്ന് 3,460 പുതിയ കൊവിഡ് കേസുകൾ രജിസ്റ്റർ ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 578,753 ആയി. മന്ത്രാലയം പുറത്തിറക്കിയ പ്രതിദിന റിപ്പോർട്ടിൽ ഇന്ന് ഒരു മരണം രേഖപ്പെടുത്തി. വൈറസ് ബാധിച്ച് ആകെ മരണസംഖ്യ 8,893 ആയി.

843 793 രോഗമുക്തിയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 546,614 ആയി. 141 ഗുരുതര കേസുകളുകളാണ് നിലവിലുള്ളത്. നിലവിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം 23,246 ആയി ഉയർന്നു.