ഏറ്റവും ഭാരം കുറഞ്ഞ വിമാനത്തിൽ ഒറ്റയ്ക്ക് ലോകം കറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിത പൈലറ്റ് ബെൽജിയം യുവതി സാറ റൂഥർഫോർഡ് റിയാദിൽ

0
3290

റിയാദ്: ഏറ്റവും ഭാരം കുറഞ്ഞ വിമാനവുമായി ലോകം ചുറ്റുന്ന ഏറ്റവും പ്രായം കുറഞ്ഞ “വനിത” പൈലറ്റ് കാപ്റ്റൻ സാറ റഥർഫോർഡ് റിയാദിലെത്തി. ബെൽജിയം പൗരയായ കാപ്റ്റൻ സാറ റഥർഫോർഡാണ് തന്‍റെ ചെറുവിമാനവുമായി സാഹസിക യാത്രക്കിടയിൽ റിയാദിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. സഊദി അറേബ്യ ഉൾപ്പെടെ 52 രാജ്യങ്ങളിലൂടെ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റാണ് 19 കാരിയായ കാപ്റ്റൻ സാറ റഫർഫോർഡ്. ലോകത്തിലെ ഏറ്റവും വേഗതയേറിയ ഭാരം കുറഞ്ഞ വിമാനങ്ങളിലൊന്നായ ഷാർക്ക് അൾട്രാലൈറ്റിലാണ് പറക്കുന്നത്.

സഊദി അറേബ്യയുടെ വിഷൻ 2030 ന് അനുസൃതമായി സഊദിയിലെ വ്യോമയാന മേഖലയിൽ സഊദി വനിതകളെ ശാക്തീകരിക്കുന്നതുമായി ബന്ധപ്പെട്ട് വ്യോമയാന മേഖലയിലെ സ്ത്രീകളുടെ പങ്കിനെക്കുറിച്ച് വെളിച്ചം വീശുന്നതിനാണ് സഊദി ഈ ഇവന്റിന് ആതിഥേയത്വം വഹിക്കുന്നത്. സഊദി സിവിൽ ഏവിയേഷൻ അതോറിറ്റി, റിയാദ് എയർപോർട്ട് കമ്പനി എന്നിവയുടെ സഹകരണത്തോടെയാണ് സഊദി ഏവിയേഷൻ ക്ലബ് സാറക്ക് രാജ്യത്ത് ആതിഥ്യമരുളിയിരിക്കുന്നത്.

യു എ ഇ യിൽ ൽ നിന്നാണ് 19 കാരിയായ സാറ റിയാദിലെത്തിയത്. സഊദി അറേബ്യയിലെ ബെൽജിയം അംബാസഡർ ഡൊമിനിക് മിനൂരും നിരവധി റിയാദ് എയർപോർട്ട് കമ്പനിയും സൗദി ഏവിയേഷൻ ക്ലബ് അധികൃതരും അവരെ സ്വീകരിച്ചു.
റിയാദിൽ എത്തിയതിൽ അതിയായ സന്തോഷമുണ്ടെന്ന് ക്യാപ്റ്റൻ റഥർഫോർഡ് പറഞ്ഞു.  അവിടെ ഓരോ നിമിഷവും അസാധാരണമായ ഒരു അനുഭവമായിരുന്നുവെന്നും അവർ പറഞ്ഞു.

പെൺകുട്ടികളെയും സ്ത്രീകളെയും അവരുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, ഒറ്റയ്ക്ക് ലോകമെമ്പാടും പറന്ന് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ റെക്കോർഡ് സ്ഥാപിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത എന്ന ലക്ഷ്യം കൈവരിക്കാനാണ് ഇവരുടെ ശ്രമം. പറക്കുക, ശാസ്ത്രത്തിലും വ്യോമയാനത്തിലും കരിയർ തുടരാൻ പെൺകുട്ടികളെ പ്രചോദിപ്പിക്കുക എന്നിവയാണ് ലക്ഷ്യം.

സഊദി അറേബ്യ ഉൾപ്പെടെ 52 രാജ്യങ്ങളിലൂടെ അഞ്ച് ഭൂഖണ്ഡങ്ങളിലായി 32,000 മൈൽ ദൂരം പറക്കുക എന്ന ലക്ഷ്യത്തോടെ 2021 ഓഗസ്റ്റിലാണ് പടിഞ്ഞാറൻ ബെൽജിയത്തിലെ കോർട്രിജ്ക്-വെവൽ‌ജെം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യുവതി തന്റെ വിമാനത്തിൽ യാത്ര തുടങ്ങിയത്. ഒറ്റ എൻജിനും രണ്ട് സീറ്റുകളും ലൈറ്റ് വിങും ഉള്ള ലോകത്തിലെ ഏറ്റവും വേഗതയേറിയ ലൈറ്റ് എയർക്രാഫ്റ്റായ ഭാരം കുറഞ്ഞ വിമാനങ്ങളിലൊന്നായ ഷാർക്ക് അൾട്രാലൈറ്റിലാണ് സഞ്ചാരം. മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കും. കഴിഞ്ഞ ആഗസ്റ്റ് 18 നാണ് യു.എസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനിൽ നിന്നും പ്രത്യേക ഫ്ലൈറ്റ് ലൈസൻസ് നേടിയത്. ചെറുവിമാനം ഉപയോഗിച്ച് ഒറ്റയ്ക്ക് ലോകം ചുറ്റുന്ന സാറ യാത്രയിൽ വിജയിച്ചാൽ ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതയായി ഗിന്നസ് ബുക്കിൽ റെക്കോർഡ് ചെയ്യപ്പെടും.