സഊദിയിൽ അംഗീകൃത കൊവിഡ് പരിശോധന കേന്ദ്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ടു, അതിർത്തികളിൽ പരിശോധന കർശനമാക്കും

0
3387

റിയാദ്: സഊദിയിൽ അംഗീകൃത കൊവിഡ് പരിശോധന കേന്ദ്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ടു. സഊദി പബ്ളിക് ഹെൽത്ത് അതോറിറ്റിയാണ് സ്വകാര്യ മേഖലയിൽ കൊറോണ ടെസ്റ്റ് നടത്തുന്നതിനു അംഗീകാരമുള്ള ലാബോറട്ടറികളുടെ ലിസ്റ്റ് പുറത്ത് വിട്ടത്.

വ്യാജ പി സി ആർ സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പബ്ളിക് ഹെൽത്ത് അതോറിറ്റി അംഗീകാരം നൽകിയ കേന്ദ്രങ്ങളിലെ പരിശോധന ഫലം മാത്രമേ രാജ്യത്തെ അതിർത്തി ചെക്ക് പോയിൻ്റുകളിലും വിമാനത്താവളങ്ങളിലും അംഗീകരിക്കുകയുള്ളൂ.

റിയാദ്, മക്ക എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കേന്ദ്രങ്ങൾ ഉള്ളത്. റിയാദ് പ്രവിശ്യയിൽ മാത്രം 29 കേന്ദ്രങ്ങളും മക്ക പ്രവിശ്യയിൽ 22 കേന്ദ്രങ്ങളുമുണ്ട്. കിഴക്കൻ പ്രാവിശ്യയിൽ 20 കേന്ദ്രങ്ങളും ഉണ്ട്. മറ്റിടങ്ങളിൽ ചുരുക്കം കേന്ദ്രങ്ങൾ മാത്രമാണുള്ളത്.

സഊദി പബ്ളിക് ഹെൽത്ത് അതോറിറ്റി അംഗീകാരമുള്ള കൊവിഡ് പരിശോധന കേശ്രങ്ങളുടെ പേരു വിവരങ്ങൾ അറിയാൻ ഈ ലിങ്കിൽ ക്ളിക്ക് ചെയ്യുക. Accredited laboratories in the private sector