സഊദിയിൽ മുവ്വായിരവും കടന്ന് പ്രതിദിന കൊവിഡ്

0
3008

റിയാദ്: സഊദിയിൽ ഇന്ന് കൊറോണ വൈറസിന്റെ (കൊവിഡ് 19) 3,045 പുതിയ കേസുകൾ രജിസ്റ്റർ ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 565,482 ആയി.

മന്ത്രാലയം പുറത്തിറക്കിയ പ്രതിദിന റിപ്പോർട്ടിൽ ഇന്ന് രണ്ട് മരണം രേഖപ്പെടുത്തി. വൈറസ് ബാധിച്ച് ആകെ മരണസംഖ്യ 8,885 ആയി.

424 രോഗമുക്തിയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 543,553 ആയി. 109 ഗുരുതര കേസുകളുകളാണ് നിലവിലുള്ളത്. കൊവിഡ് കേസുകളും ഗുരുതര രോഗികളും കുത്തനെ ഉയരുന്ന പ്രവണതയാണ് പ്രതിദിനം കാണുന്നത്.