സഊദിയിൽ വ്യാപിക്കുന്നത് ഒമിക്രോൺ, വരും ദിവസങ്ങളിൽ കേസുകൾ ഇനിയും ഉയരും, വാക്സിൻ ഡോസുകൾ പൂർത്തിയാക്കാത്തവരെ കുറിച്ച് ആശങ്ക; മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം

0
2388

റിയാദ്: കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നത് മന്ത്രാലയം നിരീക്ഷിച്ചു വരികയാണെന്നും വരും ദിവസങ്ങളിൽ ഇത് വർധിക്കുമെന്നാണ് നിരീക്ഷണമെന്നും ആരോഗ്യമന്ത്രി ഫഹദ് അൽ ജലാജിൽ പറഞ്ഞു.

പുതിയ ആന്റി-കൊറോണ വൈറസ് വാക്‌സിൻ രോഗലക്ഷണങ്ങൾ ഒഴിവാക്കുന്നതിലും ആശുപത്രിയിൽ പ്രവേശിക്കുന്നതിലും ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും ഇനിയും ഡോസുകൾ പൂർത്തിയാക്കാത്തവരെ കുറിച്ചുള്ള ആശങ്ക പ്രകടിപ്പിക്കുന്നതായും അദ്ദേഹം ഊന്നിപ്പറഞ്ഞു.

തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നവരിൽ ഭൂരിഭാഗവും പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തവരാണ്, എല്ലാവരേയും സംരക്ഷിക്കാൻ സർവ്വശക്തനായ ദൈവത്തോട് അപേക്ഷിക്കുന്നു. അദ്ദേഹം പറഞ്ഞു.

അതേസമയം, സഊദിയിൽ രോഗബാധ സ്ഥിരീകരിച്ചവരിൽ വലിയൊരു ഭാഗത്തിനും ഒമിക്രോൺ ആണ് ബാധിച്ചതെന്ന് പരിശോധനകളിൽ വ്യക്തമായിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അൽഅബ്ദുൽആലി പറഞ്ഞു.
ഇന്ന് (ചൊവ്വാഴ്‌ച) 2,585 പുതിയ കൊറോണ വൈറസ് കേസുകളും രണ്ട് മരണങ്ങളും 375 പേർ സുഖം രോഗമുക്തിയുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്.