റിയാദ്: ആദ്യത്തെ സഊദി ഗെയിംസിന്റെ സുപ്രീം സംഘാടക സമിതി ആദ്യ ഗെയിംസ് റൗണ്ടുകളുടെ തീയതി പ്രഖ്യാപിച്ചു. മാർച്ച് 10 മുതൽ 20 വരെയാണ് ആദ്യ ഗെയിംസ് മത്സരങ്ങൾ നടക്കുക. ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാമിന്റെ സംരംഭങ്ങളിലൊന്നായ ഗെയിമുകൾ 2020 മാർച്ച് അവസാനത്തോടെ കൊറോണ വൈറസ് മഹാമാരിയെ തുടർന്ന് മാറ്റി വെക്കുകയായിരുന്നു.
വിജയികൾക്ക് വൻ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. സ്വർണ്ണ മെഡലിന് ഒരു ദശലക്ഷം റിയാൽ, വെള്ളി മെഡലിന് 300,000 റിയാൽ, വെങ്കലത്തിന് 100,000 എന്നിങ്ങനെയാണ് സമ്മാനങ്ങൾ. പങ്കെടുക്കാനുള്ള യോഗ്യത, ട്രയലുകളുടെയും യോഗ്യതയുടെയും സമ്പ്രദായം, സമയക്രമീകരണം തുടങ്ങിയ സാങ്കേതിക വിശദാംശങ്ങൾ സുപ്രീം കമ്മിറ്റി വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും.




