ജുബൈൽ: വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയിൽ വേറിട്ട പ്രവർത്തനങ്ങൾ നടത്തുന്ന സുന്നി മർകസിന്റെ ജുബൈൽ ഘടകത്തിന് പുതിയ നേതൃത്വം നിലവിൽ വന്നു. വാർഷിക കൗൺസിലിലാണു മർകസ് ദമാം സോൺ ജനറൽ സെക്രട്ടറി ഹംസ എളാട് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്.
രാജ്യത്തിനും സമൂഹത്തിനും മാതൃകയായി മർകസ് നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങളും, പുതുതായി മർകസ് ലക്ഷ്യം വെക്കുന്ന വ്യത്യസ്ത പദ്ധതികളും സേവനങ്ങളും പ്രവാസി സമൂഹത്തെ പരിചയപ്പെടുത്തണമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.
പ്രസിഡന്റ് ഷൗക്കത്ത് സഖാഫിയുടെ നേതൃത്വതിൽ നടന്ന സംഗമം ഐസിഎഫ് നാഷനൽ എഡ്യുക്കേഷൻ സെക്രട്ടറി ഉമർ സഖാഫി മൂർക്കനാട് ഉദ്ഘാടനം നിർവഹിച്ചു. മർകസ് കേന്ദ്ര പ്രധിനിധി മർസൂഖ് സഅദി വിർച്വലായി സംഗമത്തിൽ പങ്കെടുത്തു.
ജുബൈൽ മർകസ് ഭാരവാഹികളായി പ്രസിഡന്റ്: അഷ്‌റഫ് സഖാഫി ചെറുവണ്ണൂർ, ജനറൽ സെക്രട്ടറി നൗഫൽ ചിറയിൽ, ഫിനാൻസ് സെക്രട്ടറി സലീം നടുവട്ടം എന്നിവരെ തിരഞ്ഞെടുത്തു. വിവിധ ഡിപ്പാർട്ടുമെന്റുകളിലേക്ക് ഇബ്രാഹിം അംജദി, എഞ്ചിനീയർ സൽമാൻ നിലമ്പൂർ (എക്സലെൻസി). ജംഹർ അലി നരിക്കുനി, അസ്‌ലം ബീമാപള്ളി (മീഡിയ & ഐടി), താജുദ്ധീൻ സഖാഫി, അക്ബർ അലി (പബ്ലിക് റിലേഷൻ), ലത്തീഫ് സഖാഫി, ഫുആദ് ചേലേബ്ര (സപ്പോർട്ട് സർവീസ്), റഫീഖ് മരഞ്ചാട്ടി, ജാഫർ കൊടിഞ്ഞി (ഇന്റർ സ്റ്റേറ്റ് റിലേഷൻഷിപ്പ്), ശുക്കൂർ മുസ്‌ലിയാർ, അബ്ദുൾ ജലീൽ കൊടുവള്ളി, മജീദ് അണ്ടോണ, ഹൈദർ കുറ്റിപ്പുറം, ശരീഫ് മണ്ണൂർ, ഷൗക്കത്ത് സഖാഫി (എക്സിക്യൂട്ടീവ്സ്) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.