പൂച്ചക്കുട്ടിയെ എടുക്കുന്ന ലാഘവത്തോടെ സിംഹത്തെ എടുത്ത് യുവതി നടുറോഡിൽ, അമ്പരപ്പോടെ പ്രദേശവാസികൾ, കുവൈത്തിൽ നിന്നൊരു വൈറൽ വീഡിയോ

0
7468

കുവൈത്ത്സിറ്റി: തെരുവിൽ അലഞ്ഞുതിരിഞ്ഞ സിംഹത്തെ പൂച്ചക്കുട്ടിയെ എടുക്കുന്ന ലാഘവത്തോടെ കൈക്കുള്ളിലാക്കി നിയന്ത്രിച്ച പെൺകുട്ടിയെ കണ്ട് അമ്പരപ്പോടെ പ്രദേശവാസികൾ. കുവൈത്തിലെ സബാഹിയ നിവാസികളെ പരിഭ്രാന്തിയിലാക്കിയ സിംഹത്തെയാണ് കുവൈറ്റ് പെൺകുട്ടി എടുത്തു പൊക്കി നിയന്ത്രിച്ചത്.

കുവൈറ്റിലെ തെരുവിൽ അലഞ്ഞുതിരിയുന്ന സിംഹത്തെ ഒരു പെൺകുട്ടി പിടിക്കുന്ന വീഡിയോ ഓൺലൈനിൽ പ്രചരിക്കുന്നതായി കുവൈറ്റ് വാർത്താ ചാനൽ അൽ അൻബാ റിപ്പോർട്ട് ചെയ്യുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതായി തോന്നുന്ന സിംഹത്തെ വഹിച്ചുകൊണ്ട് പെൺകുട്ടി തെരുവിലൂടെ നടക്കുന്നത് വീഡിയോയിൽ കാണാം.

കുവൈത്ത് സിറ്റിക്ക് തെക്ക് സബാഹിയ മേഖലയിൽ സിംഹം രക്ഷപ്പെട്ടതായി അൽ അൻബാ ഞായറാഴ്ച റിപ്പോർട്ട് ചെയ്തു. പെൺകുട്ടി ആത്മവിശ്വാസത്തോടെ സിംഹത്തെ ചുമന്ന് ഒരു വീടിന്റെ പരിസരത്തേക്ക് നടക്കുന്നതും സിംഹം യുവതിയുടെ കൈകളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതും വ്യക്തമാക്കുന്ന വീഡിയോ വൈറലായിക്കഴിഞ്ഞു.

സിംഹത്തെ കുറിച്ച് ജനങ്ങളിൽ നിന്ന് റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിക്കുകയും സിംഹത്തെ ചുമന്ന പെൺകുട്ടിയുടെ വീട്ടിൽ എത്തുകയും ചെയ്തു. സിംഹത്തെ പെൺകുട്ടി അവളുടെ വീട്ടിൽ വളർത്തുകയാണെന്ന് കുവൈത്ത് മാധ്യമങ്ങൾ സ്ഥിരീകരിച്ചു.

വീഡിയോ കാണാൻ താഴെയുള്ള യൂട്യൂബ് ലിങ്ക് തുറക്കുക 👇

https://youtube.com/shorts/DJtE3JFtjyM?feature=share