കിഴക്കൻ പ്രവിശ്യയിൽ സ്ഥാപനങ്ങളിൽ പരിശോധന വ്യാപകം, ആറു സ്ഥാപനങ്ങൾ അടപ്പിച്ചു

0
3767

ദമാം: കിഴക്കൻ സഊദിയിൽ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പരിശോധന വ്യാപകമാക്കി. ഞായറാഴ്ച മാത്രം 1,261 നിരീക്ഷണങ്ങളാണ് പ്രവിശ്യാ മുനിസിപ്പാലിറ്റിയുടെ മേൽനോട്ടത്തിൽ നടത്തിയത്. മാർക്കറ്റുകളിലും വാണിജ്യ കേന്ദ്രങ്ങളിലും ഔട്ട്‌ലെറ്റുകളിലും വിവിധ വകുപ്പുകളുടെ ബന്ധപ്പെട്ട അധികാരികളുമായുള്ള സംയുക്ത പരിശോധനയിൽ 77 നിയമലംഘനങ്ങൾ കണ്ടെത്തി. ആറു സ്ഥാപനങ്ങൾ അടപ്പിക്കുകയും ചെയ്‌തു.

പരിശോധനകൾ ശക്തമാക്കാനുള്ള സെക്രട്ടേറിയറ്റിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് വ്യാപക പരിശോധന. കൂടാതെ നിരവധി സർക്കാർ ഏജൻസികളുടെ പങ്കാളിത്തത്തോടെ “കൊറോണ”യെ നേരിടാനുള്ള മുൻകരുതൽ നടപടികൾ നടപ്പിലാക്കുന്നതിനായി മോണിറ്ററിംഗ് നടപടികളും നടപ്പിലാക്കുന്നുന്നുണ്ട്.
കിഴക്കൻ മേഖലാ മേയർ എഞ്ചിനീയർ ഫഹദ് ബിൻ മുഹമ്മദ് അൽ ജുബൈറിന്റെ നിർദേശപ്രകാരം എല്ലാ വാണിജ്യ സ്ഥാപനങ്ങളിലും മാർക്കറ്റുകളിലും ഔട്ട്‌ലെറ്റുകളിലും നിയന്ത്രണ നടപടികളും ബോധവൽക്കരണ പ്രചാരണങ്ങളും ശക്തമാക്കിയതായി സെക്രട്ടേറിയറ്റ് അറിയിച്ചു.

കൊവിഡ് വ്യാപനം തടയുന്നതിന് എല്ലാ മുൻകരുതലുകളും പ്രതിരോധ നടപടികളും നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ മാർക്കറ്റുകളിലും വാണിജ്യ കേന്ദ്രങ്ങളിലും ഔട്ട്‌ലെറ്റുകളിലും പരിശോധനകൾ ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.