ദുബായ് – തളിപ്പറമ്പ് മണ്ഡലം കെഎംസിസി കൺവെൻഷനും അനുസ്മരണവും സംഘടിപ്പിച്ചു

ജിദ്ദ: ദുബൈ കെ എം സി സി തളിപ്പറമ്പ് മണ്ഡലം കൺവെൻഷനും കെ. വി അനുസ്മരണവും സംഘടിപ്പിച്ചു. അൽ ബറാഹ ഓഫീസിൽ നടന്ന ചടങ്ങിൽ ദുബൈ കെഎംസിസി സെക്രട്ടറി ഒ. മൊയ്തു ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് മുസ്തഫ മൗലവി ചെറിയൂർ അധ്യക്ഷത വഹിച്ചു. ജില്ലാ ആക്ടിങ്ങ് പ്രസിഡണ്ട് എൻ. യു ഉമ്മർ കുട്ടി കെ.വി മുഹമ്മദ് കുഞ്ഞി മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.

തളിപ്പറമ്പ് നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി. പി മുഹമ്മദ് നിസാർ, സൈനുദ്ധീൻ ചേലേരി, റഹ്ദാദ് മൂഴിക്കര, മുഹമ്മദ് കുഞ്ഞി പന്നിയൂർ, ജില്ലാ കെഎംസിസി മുൻ പ്രസിഡണ്ട് റാഡോ ഉമ്മർ കുട്ടി, മൊയ്തു ശാന്തഗിരി ,ഒ.കെ സിറാജ്, കെ.വി കാദർ , സലാം ഷാലിമാർ എന്നിവർ സംസാരിച്ചു. ഹാഷിം ചപ്പാരപ്പടവ് , അൽത്താഫ് കുറുമാത്തൂർ , സമീർ കടമ്പേരി , അഹമ്മദ് ചപ്പാരപ്പടവ് , ഹൈദർ പൂമംഗലം , കുട്ടി അള്ളാംകുളം , ശംസുദ്ധീൻ കുറ്റിയാട്ടൂർ എന്നിവർ സംബന്ധിച്ചു .സെക്രട്ടറി ഇൻ ചാർജ് സി.കെ.പി യൂനുസ് സ്വാഗതവും ബഷീർ ചപ്പാരപ്പടവ് നന്ദിയും പറഞ്ഞു.