റിയാദ്: സഊദിയിൽ മാസ്ക് ധരിക്കലും സാമൂഹിക അകലം വീണ്ടും നിർബന്ധമാക്കി. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. അടച്ചിട്ടതും തുറന്നതുമായ എല്ലാ സ്ഥലങ്ങളിലും പൊതുപരിപാടികളിലും മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും നിര്‍ബന്ധമാക്കിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
പുതിയ നിബന്ധനകൾ നാളെ (വ്യാഴം) രാവിലെ ഏഴു മുതല്‍ പ്രാബല്യത്തിൽ വരുമെന്ന് മന്ത്രാലയം അറിയിച്ചു.





