കിഴക്കൻ സഊദിയിൽ ഫുട്ബോൾ കോച്ചിങ്ങിന് കുട്ടികൾക്ക് സുവർണാവസരം

0
1152

ദമാം: സഊദി അറേബ്യ കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ഫുട്ബോൾ ക്ലബ് ആയ “മലബാർ യുണൈറ്റഡ്” കുട്ടികൾക്ക് ഫുട്ബാൾ കോച്ചിങ് നൽകുന്നു. 2017 മുതൽ നടത്തിവരുന്ന ഫുട്ബോൾ അക്കാദമിയിലേക്കു തികച്ചും സൗജന്യമായാണ് പ്രവേശനം. പ്രവേശനം ലഭിക്കുവാൻ നടത്തുന്ന സെലക്ഷൻ ട്രയൽ 2022 15 ന് അൽകോബാർ റാഖ സ്‌പോർട്സ് യാർഡ് ൽ വെച്ച് നടത്തപ്പെടും.

തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് നിശ്ചിത കാലയളവിൽ തികച്ചും സൗജന്യമായ പ്രതിവാര പരിശീലനം, അക്കാദമി മത്സരങ്ങൾ, സൗഹൃദ മത്സരങ്ങൾ എന്നിവയിൽ പങ്കെടുക്കാൻ അവസരം ഉണ്ടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

താല്പര്യമുള്ളവർ https://forms.gle/HAE2U4bvT83mN74x6 എന്ന ലിങ്കിൽ അപേക്ഷ ഫോറം പൂരിപ്പിച്ചു നൽകേണ്ടതാണ്. വിശദ വിവരങ്ങൾക്ക് 0562906150, 0530041960, 0548058107 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.