റിയാദ്: സഊദി പ്രവാസികൾക്ക് ഉറ്റു നോക്കുന്ന ഇന്ത്യ – സഊദി എയർ ബാബ്ൾ കരാർ ഉടൻ പ്രാബല്യത്തിൽ. ജനുവരി ഒന്നു മുതൽ ഇരു രാജ്യങ്ങളും തമ്മിൽ എയർ ബബ്ൾ കരാർ പ്രാബല്യത്തിൽ വരുമെന്ന് റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. നിലവിൽ സഊദി ഒഴികെ മുഴുവൻ ജിസിസി രാജ്യങ്ങളുമായും ഇന്ത്യ എയർ ബബ്ൾ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.
ഡിസംബർ 31 ഓടെ ചാർട്ടേണ്ട് ഫ്ലൈറ്റുകൾ അവസാനിക്കുമെന്നും ജനുവരി ഒന്നു മുതൽ എയർ ബബ്ൾ പ്രകാരമുള്ള വിമാന സർവ്വീസുകൾ ആയിരിക്കും ഉണ്ടാക്കുകയെന്നും നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. പ്രഖ്യാപനം ഔദ്യോഗികമായി ഉടൻ ഉണ്ടാകും. എയർ ബബ്ൾ പ്രകാരം സർവ്വീസുകൾ ആരംഭിക്കുന്നതോടെ നിലവിലെ സഊദി – ഇന്ത്യ യാത്രാ ദുരിതത്തിന് അറുതിയാകും. കൂടുതൽ സർവീസുകൾ ഉണ്ടാകുന്നതോടെ വിമാന നിരക്കുകളും സാധാരണ നിലയിലാകും.
