സഊദിയിൽ പെട്രോൾ സ്റ്റേഷനിൽ നിന്ന് ടാക്സി കാർ മോഷ്ടിച്ചു, തടയാൻ ശ്രമിച്ച് വിദേശി, വീഡിയോ

0
6119

റിയാദ്: സഊദിയിൽ പെട്രോൾ സ്റ്റേഷനിൽ നിന്ന് ടാക്സി കാർ മോഷ്ടിച്ചു കടന്നു കളഞ്ഞു. രാജ്യത്തെ ഒരു ഗ്യാസ് സ്റ്റേഷനിൽ നിന്നാണ് ടാക്സി മോഷ്ടിക്കപ്പെട്ടത്. ഇത്‌ തടയാൻ ശ്രമിക്കുന്നതടക്കമുള്ള സിസിടിവി വീഡിയോ പുറത്ത് വന്നിട്ടുണ്ട്. മോഷ്ടാവ് സ്റ്റേഷനുള്ളിൽ നിന്ന് കാർ ഓടിച്ച് പോകുന്നത് വീഡിയോ ക്ലിപ്പ് വ്യക്തമാക്കുന്നുണ്ട്. ഇതേ സമയത്ത് തന്നെ മോഷണം തടയാൻ ഡ്രൈവർ പാസഞ്ചർ വിൻഡോയിൽ തൂങ്ങി കഠിന ശ്രമം നടത്തുന്നതും കാണാം.

സംഭവത്തെ അപലപിച്ചുകൊണ്ട് സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിൽ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം മോഷണത്തിന്റെയും അത് നടന്ന സ്ഥലത്തിന്റെയും വിശദാംശങ്ങളൊന്നും വ്യക്തമല്ലെന്ന് വാർത്ത പുറത്തു വിട്ട പ്രാദേശിക ഓൺലൈൻ പത്രം റിപ്പോർട്ട് ചെയ്തു.

വീഡിയോ കാണാം👇