സഊദിയിൽ ബൂസ്റ്റർ ഡോസ് രണ്ടാം ഡോസ് എടുത്ത് മൂന്ന് മാസം പിന്നിട്ടവർക്ക് മാത്രം: ആരോഗ്യ മന്ത്രാലയ ഔദ്യോഗിക അറിയിപ്പ്

0
2842

റിയാദ്: രണ്ടാമത്തെ ഡോസ് എടുത്ത് മൂന്ന് മാസത്തിന് ശേഷം ബൂസ്റ്റർ ഡോസിന് ബുക്ക് ചെയ്യാനാകുമെന്ന് ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. വകഭേദങ്ങളെ തടയുന്നതിന്റെ പ്രാധാന്യം കണക്കിലെടുത്താണ് തീരുമാനമെന്ന് മന്ത്രാലയം പ്രസ്താവിച്ചു. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് മൂന്ന് മാസത്തിന് ശേഷം എല്ലാവർക്കും ബൂസ്റ്റർ ഡോസ് എടുക്കാം.

ബൂസ്റ്റർ ഡോസ് വേഗത്തിലാക്കാനും യോഗ്യരാകുന്ന വേളയിൽ അപ്പോയിന്റ്മെന്റുകളിൽ തിരക്ക് ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടിയെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പകർച്ചവ്യാധികളുടെ കൺസൾട്ടന്റ് ഡോ: അബ്ദുല്ല അസിരി പ്രാദേശിക മാധ്യമത്തിന് നൽകിയ പ്രസ്താവനയിൽ സ്ഥിരീകരിച്ചു.


18 വയസും അതിൽ കൂടുതലുമുള്ളവർക്കുള്ള ആന്റി-കൊറോണ വൈറസ് വാക്‌സിന്റെ മൂന്നാമത്തെ “ബൂസ്റ്റർ” ഡോസ് എടുക്കാൻ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാൻ കഴിയുമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. രണ്ടാമത്തേത് എടുത്ത് 6 മാസത്തിന് ശേഷമായിരുന്നു നേരത്തെ ബൂസ്റ്റർ ഡോസ് ലഭിച്ചിരുന്നത്.