വീണ്ടും ആശങ്ക?, സഊദിയിൽ പുതിയ കൊവിഡ് കേസുകൾ വീണ്ടും ഉയർന്നു, ഇന്ന് 150 ലേക്ക്

0
2413

റിയാദ്: സഊദിയിൽ കൊറോണ വൈറസിന്റെ (കൊവിഡ് 19) 146 പുതിയ കേസുകൾ രജിസ്റ്റർ ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 550,988 ആയി.

മന്ത്രാലയം പുറത്തിറക്കിയ പ്രതിദിന റിപ്പോർട്ടിൽ രണ്ട് മരണം രേഖപ്പെടുത്തി., വൈറസ് ബാധിച്ച് ആകെ മരണസംഖ്യ 8,864 ആയി.

94 രോഗമുക്തിയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 540,178 ആയി. 31 ഗുരുതര കേസുകളുകളാണ് നിലവിലുള്ളത്.