തബ്‌ലീഗ് ജമാഅത്തിനെതിരെ ശക്തമായ നിലപാടുമായി സഊദി അറേബ്യ, പ്രവർത്തനം നിരോധിച്ചു

0
4872

റിയാദ്: തബ്‌ലീഗ് ജമാഅത്തിനെതിരെ ശക്തമായ നിലപാടുമായി സഊദി അറേബ്യ രംഗത്ത്. വെള്ളിയാഴ്ചകളിലെ ജുമുഅ ഖുത്വുബകളിൽ തബലീഗ് ജമാഅത്ത് പ്രവർത്തനത്തിനെതിരെ ശക്തമായ ഉദ്ബോധനം നടത്താൻ ഇസ്‌ലാമിക കാര്യ മന്ത്രാലയം രാജ്യത്തെ എല്ലാ പള്ളികളിലെ ഖത്വീബുമാർക്കും നിർദേശം നൽകി.

ഈ ഗ്രൂപ്പിന്റെ വഴിതെറ്റിയതിന്റെയും വ്യതിയാനത്തിന്റെയും അപകടത്തിന്റെയും പ്രഖ്യാപനം നടത്തണമെന്നും അത് തീവ്രവാദത്തിന്റെ കവാടങ്ങളിലൊന്നാണെന്നും വ്യക്തമാക്കിയായിരിക്കണം ഉദ്ബോധനം നടത്തേണ്ടത്, സംഘത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പിഴവുകൾ പരാമർശിക്കണമെന്നും നിർദേശമുണ്ട്.

പക്ഷപാതപരമായ പ്രവർത്തിക്കുന്ന ഇത്തരം ഗ്രൂപ്പുകൾക്ക് ഇനി സഊദി അറേബ്യയിൽ പ്രവർത്തിക്കാൻ സാധിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയിൽ 1926 ൽ സ്ഥാപിതമായ തബ്‌ലീഗ് ജമാഅത്തിന് ലോകത്തുടനീളം 4 കോടിയോളം അംഗങ്ങൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.