റിയാദ്: സഊദി ഹജ്ജ്, ഉംറ മന്ത്രാലയം പുതിയ ലോഗോ ക്ഷണിച്ചു. ലോഗോ നിർമ്മാണ മത്സരത്തിൽ പങ്കെടുക്കാൻ ഡിസൈനർമാരെ ക്ഷണിക്കുന്നതായി മന്ത്രാലയം അറിയിച്ചു. തീർഥാടകരെ സേവിക്കുന്നതിലെ കാഴ്ചപ്പാടും ദൗത്യവും അനുസരിച്ചുള്ള പുതിയ ലോഗോ ആണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്. ആചാരങ്ങൾ അനുഷ്ഠിക്കുന്നതിനും ഏറ്റവും ഉയർന്ന സംതൃപ്തി കൈവരിക്കുന്നതിനും സുരക്ഷിതവും എളുപ്പവുമായ അനുഭവം പ്രദാനം ചെയ്യുന്നത് സൂചിപ്പിക്കുന്നതുമായിരിക്കണം ലോഗോ.
പുതിയ ലോഗോ രൂപകൽപ്പനയിൽ രാജ്യത്തിന്റെ ചിഹ്നം (രണ്ട് വാളുകളും ഈന്തപ്പനയും) ഉണ്ടായിരിക്കണമെന്നും ഹജ്ജിന്റെയും ഉംറയുടെയും പ്രതീകാത്മകതയെ പ്രതിനിധീകരിക്കുക്കയും ലളിതവും ആയിരിക്കണം. സങ്കീർണ്ണമായ ഘടകങ്ങൾ ലോഗോയിൽ ഉൾക്കൊള്ളാതിരിക്കുകയും ചെയ്യണമെന്ന് മന്ത്രാലയം വ്യവസ്ഥ ചെയ്തു.
അറബിയിലും ഇംഗ്ലീഷിലും ഉള്ള ടെക്സ്റ്റുകളും ഹജ്ജ് ഉംറയുടെ ദൗത്യവും പ്രതിഫലിപ്പിക്കുന്നതായിരിക്കണമെന്നും ഇസ്‌ലാമിക ലോകത്ത് ഹജ്ജിന്റെയും ഉംറയുടെയും പദവിയെ സ്പർശിക്കുന്നതായിരിക്കണം ഡിസൈൻ എന്നും മന്ത്രാലയം വ്യവസ്ഥയിൽ ചൂണ്ടിക്കാട്ടി.
ഡിസംബർ 21 എൻട്രികൾ സമർപ്പിക്കാം. വിജയിക്കുന്ന ലോഗോയ്ക്ക് 50,000 റിയാൽ സമ്മാനമായി നൽകുമെന്നും മന്ത്രാലയം അറിയിച്ചു. ഡിസൈൻ ചെയ്ത ലോഗോ icd@haj.gov.sa എന്ന മെയിലിലേക്ക് ആണ് അയക്കേണ്ടത്.





