ജിദ്ദ നവോദയ മെമ്പർഷിപ്പ് കാമ്പയിൻ തുടങ്ങി

ജിദ്ദ: നവോദയ 2022 വർഷത്തെ മെംബെര്‍ഷിപ്‌ ക്യാമ്പയിന്‍ ആരംഭിച്ചു. ഷറഫിയ ഗ്രീന്‍ലാന്റ് റസ്റ്റോറന്റില്‍ നടന്ന ചടങ്ങ് നവോദയ മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു. ജിദ്ദയിലെ സാമൂഹിക- രാഷ്ട്രീയ- സാംസ്കാരിക മേഖലയിലെ പ്രമുഖരായ അഞ്ച് വ്യക്തിത്വങ്ങള്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കിയാണ്‌ ക്യാമ്പയിന്‍ ആരംഭിച്ചത്.

ഇര്‍ഷാദ് ഇരുമ്പഴി, ഹസൈന്‍ ഇല്ലിക്കല്‍, ഹസ്സന്‍ ബായി, സുധീഷ്‌, ജോസഫ് വര്‍ഗ്ഗീസ് എന്നിവരാണ്‌ മെമ്പര്‍ഷിപ്പ് ഏറ്റുവാങ്ങിയത്.

നവോദയ പ്രസിഡണ്ട്‌ കിസ്മത് മമ്പാടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫിറോസ്‌ മുഴുപ്പിലങ്ങാട് സ്വാഗതവും സി. എം. അബ്ദുള്‍റഹ്മാന്‍ നന്ദിയും പറഞ്ഞു.

നവോദയ കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളായ ആസിഫ് കരുവാറ്റ, ജലീല്‍ ഉച്ചാരക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.