വീണ്ടും രാജ കാരുണ്യം; നാട്ടിലുള്ളവരുടെ ഇഖാമ, റീ എൻട്രി വീണ്ടും നീട്ടി

0
10035

റിയാദ്: നാട്ടിലുള്ളവരുടെ ഇഖാമ, റീ എൻട്രി വീണ്ടും നീട്ടി നൽകാൻ സൽമാൻ രാജാവ് ഉത്തരവിട്ടു. 2022 ജനുവരി 31 വരെയാണ് നീട്ടി നൽകുക. നിലവിൽ സഊദിയിലേക്ക് യാത്രാ വിലക്കുള്ള രാജ്യങ്ങളിലെ പ്രവാസികളുടെ ഇഖാമ, റീ എൻട്രി, വിസിറ്റ് വിസ എന്നിവയാണ് നീട്ടി നൽകുക. നേരത്തെ പ്രഖ്യാപിച്ച സൗജന്യ ദീർഘിപ്പിക്കൽ സമയ പരിധി ഈ മാസം അവസാനിക്കാനിരിക്കെയാണ് ആശ്വാസമായി വീണ്ടും നീട്ടി നൽകിയത്.

എന്നാൽ, സഊദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് നാട്ടിൽ പോയവരുടെ ഇഖാമയും റീ എൻട്രിയും പുതുക്കി നൽകില്ല. ഇങ്ങനെയുള്ളവർക്ക് നേരിട്ട് വരാൻ സാധിക്കുമെന്നതിനാലാണിത്. പ്രവേശനം താൽക്കാലികമായി നിർത്തിവച്ച രാജ്യങ്ങളിൽ നിന്നുള്ളവരുടെ ഉപയോഗിക്കാത്ത സന്ദർശക വിസയും വിദേശകാര്യ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ ജനുവരി 31 വരെ നീട്ടി നൽകും.