ജിദ്ദ: നിരവധി ചാരിറ്റി പ്രവർത്തനങ്ങളിലൂടെ മലയാളികൾക്കിടയിൽ പ്രശസ്തമായ ജിദ്ദ- ബഖാല കൂട്ടായ്മ അഞ്ചാം
വാർഷികം ആഘോഷിച്ചു. വ്യാഴാഴ്ച രാത്രി ഹംദാനിയ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന അഞ്ചാം വാർഷികാഘോഷം ഫിറോസ് പാറക്കോടൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജമാൽ കണ്ണിയൻ അധ്യക്ഷനായിരുന്നു. ഷാജഹാൻ ബാവ ,സാജിദ് അത്തോളി , സി. ടി ഉമ്മർ, ഷബീർ നൗഫ് എന്നിവർ ആശംസകൾ നേർന്നു.
കൂട്ടായ്മക്ക് വേണ്ടി നടത്തുന്ന നിസ്വാർത്ഥ സേവനം മാനിച്ചുകൊണ്ട് അഷ്റഫ് കൂളത്തിനെ പൊന്നാടയണിയിച്ചു. 25 വർഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഇബ്രാഹീം പാങ്ങിന് പരിപാടിയിൽ വെച്ച് യാത്രയയപ്പ് നൽകി.
വരും വർഷങ്ങളിൽ ജിദ്ദയിലും നാട്ടിലും അർഹതപ്പെട്ട കൂടുതൽ പേരിലേക്ക് ചാരിറ്റി പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്ന് പ്രസിഡന്റ് ജമാൽ കണ്ണിയൻ പ്രസ്താവിച്ചു. ഏറെ പ്രതിസന്ധികൽക്കിടയിലൂ ടെ കടന്നു പോവുന്ന ബഖാല മേഖലക്ക് കൈത്താങ്ങായി എന്നും ബഖാല കൂട്ടായ്മ മുൻപന്തിയിലുണ്ടാവുമെന്ന് സെക്രട്ടറി ഹസ്സൻ കുട്ടി അരിപ്ര പറഞ്ഞു.
ഡോ. മിർസാന, സഫർ, അസൈനാർ, റിയാസ് ,ബൈജു എന്നിവർ നയിച്ച ഇശൽ രാവ് ഗാനമേളക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. സെക്രട്ടറി ഹസ്സൻ കുട്ടി അരിപ്ര സ്വാഗതവും സബാഹ് കണ്ണൂർ നന്ദിയും പറഞ്ഞു.