ജിദ്ദ: വർത്തമാന കാലത്ത് ഇതര സമൂഹങ്ങൾക്കിടയിൽ മുസ്‌ലിം സമൂഹത്തെ ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട വിഷയമായ ഇസ്‌ലാമിലെ രക്തസാക്ഷിത്ത്വം എങ്ങനെയാണു ഒരു മുസ്‌ലിം വിശ്വാസി ഉൾകൊള്ളേണ്ടതെന്ന് ഇസ്‌ലാമിക പാഠങ്ങൾ പ്രമാണബദ്ധമായി വിശദീകരിച്ച് കൊണ്ട് ഇസ്‌ലാഹി പണ്ഡിനും പ്രഭാഷകനുമായ മൊയ്തീൻ കോയ മദീനി. ജിദ്ദ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന് കീഴിൽ സഘടിപ്പിച്ച വാരാന്ത്യ ഓൺലൈൻ ക്ലാസ്സിൽ ‘രക്തസാക്ഷിത്ത്വം’ എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം
ഒരു വിശ്വസിക്ക് ഏറ്റവും ശ്രേഷ്ഠമായ കർമങ്ങളിൽ ആദ്യത്തേത് സമയനുസൃതമായി നമസ്കാരം നിർവഹിക്കുകയും തുടർന്ന് തന്റെ മാതാപിതാക്കളോടു നന്മ പ്രവത്തിക്കുകയും കഴിഞ്ഞാൽ ഏറ്റവും പുണ്യമാക്കപ്പെട്ട കർമമാണ് അല്ലാഹുവിലും അവന്റെ പ്രവാചകരിലും വിശ്വസിച്ച ഒരു വിശ്വാസി നടത്തുന്ന ധർമ സമരമെന്നു പ്രവാചകവചനമുദ്ധരിച്ചു അദ്ദേഹം വിശദീകരിച്ചു. ഇസ്‌ലാമിൽ രക്തസാക്ഷിത്വം മൂന്ന് വിധേനയാണെന്നും അതിൽ പ്രവാചകന്റെ കാലത്ത് നടന്ന പ്രധിരോധ യുദ്ധങ്ങളിൽ കൊല്ലപ്പെട്ട മുസ്‌ലിം ധീരയോദ്ധാക്കൾക്ക് ഇഹലോകത്തും പരലോകത്തും രക്തസാക്ഷിയുടെ പുണ്യം ലഭിക്കുന്നവരാണ് ആദ്യ വിഭാഗം. എന്നാൽ ഇഹലോകത്തു രക്‌തസാക്ഷിത്ത്വം വരിക്കുകയും പരലോകത്തു പുണ്യം ലഭിക്കാതെ പോകുകയും ചെയ്യുന്ന ഒരു കൂട്ടരാണ് രണ്ടാമത്തെ വിഭാഗം. യുദ്ധമുതലിൽ നിന്നും കൊള്ളയടിച്ച പുതപ്പ് ധരിച്ചു ഖൈബർ യുദ്ധമുഖത്ത് രക്തസാക്ഷിത്ത്വം വരിച്ച ഒരാൾക്ക് സ്വർഗമല്ല നരകമാണ് ലഭിക്കുകയെന്നു തന്റെ അനുയായികളോട് പറഞ്ഞ പ്രവാചകൻ ഇക്കാലത്ത് പൊതുമുതലിൽ നിന്നും കളവു നടത്തി ജീവിക്കുന്നവർക്കുള്ള താക്കീതു കൂടിയാണ് നമ്മെ ഓർമപ്പെടുത്തുന്നതെന്നു അദ്ദേഹം വിശദീകരിച്ചു.
എന്നാൽ മൂന്നാമത്തെ വിഭാഗം ഇഹലോകത്ത് അവർ രക്തസാക്ഷികൾ ആയവരല്ല എന്നാൽ പരലോകത്ത് അവർക്കു രക്തസാക്ഷിയുടെ പുണ്യം ലഭിക്കുകയും ചെയ്യുന്നവരാണ്. പ്ലേഗ് പേലുള്ള മാറാ രോഗങ്ങളിൽ ക്ഷമ കൈകൊണ്ടു മരണം വരിച്ചവർ, ഗർഭിണിയുടെ മരണം, വെള്ളത്തിൽ വീണ് ജീവൻ വെടിഞ്ഞവർ, സ്വന്തം രാജ്യസുരക്ഷക്കായി യുദ്ധം ചെയ്തു മരിച്ച പട്ടാളക്കാരന്റെ മരണം ഇത് പോലുള്ള അപകടകരമായ അവസ്ഥകൾ നേരിട്ട് മരണമടഞ്ഞ മുസ്‌ലിമായ വിശ്വാസിക്ക് രക്തസാക്ഷിത്ത്വത്തിന്റെ പ്രതിഫലമായി ആഖിറത്തിൽ സ്വർഗ്ഗമാണു പ്രതിഫലമെന്ന് ഹദീസുകൾ ഉദ്ധരിച്ചു അദ്ദേഹം വിശദീകരിച്ചു.
സെന്റർ ഉപദേശക സമിതി അംഗം അബ്ദുൽ അസീസ് സ്വലാഹി ആധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി അമീൻ നന്ദി രേഖപ്പെടുത്തി.