സഊദിയിൽ നിന്ന് ഒരു ഡോസ് വാക്സിൻ എടുത്തവർക്ക് മൂന്ന് ദിവസ ക്വാറന്റൈൻ: ആഭ്യന്തര മന്ത്രാലയം

0
4375

സഊദിയിൽ നിന്ന് ഒരു ഡോസ് വാക്സിൻ എടുത്ത എല്ലാ രാജ്യക്കാർക്കും പ്രവേശനം

റിയാദ്: സഊദിയിൽ നിന്ന് ഒരു ഡോസ് വാക്സിൻ സ്വീകരിച്ച എല്ലാവർക്കും നേരിട്ട് പ്രവേശനം അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവർക്ക് സഊദിയിൽ എത്തിയ ശേഷം മൂന്ന് ദിവസത്തേക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ കഴിയണം. ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഡിസംബർ നാല് മുതലാണ് സഊദിയിൽ നിന്ന് ഒരു ഡോസ് വാക്സിൻ എടുത്തവർക്ക് മൂന്ന് ദിവസ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനോടെ പ്രവേശനം അനുവദിക്കുക.

എന്നാൽ, രണ്ട് ഡോസും വിദേശങ്ങളിൽ നിന്ന് സ്വീകരിച്ചവർ അഞ്ചു ദിവസം ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ കഴിയണമെന്ന് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സഊദിയിൽ നിന്ന് രണ്ട് ഡോസ് എടുത്തവർക്ക് ക്വാറന്റൈൻ തീരെ ആവശ്യമില്ല. നിലവിൽ എല്ലാ ഇന്ത്യക്കാർക്കും ഡിസംബർ ഒന്ന് മുതൽ നേരിട്ട് പ്രവേശനം അനുവദിച്ചിട്ടുണ്ട്.

തുർക്കി, ലെബനൻ, എത്യോപ്യ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്ക് പുതിയ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കും. മൂന്നാമതൊരു രാജ്യത്ത് 14 ദിവസത്തെ ക്വാറന്റൈൻ ചെലവഴിക്കാതെ ഡിസംബർ 1 ബുധനാഴ്ച പുലർച്ചെ 1:00 മുതൽ നേരത്തെ പ്രവേശന വിലക്കുണ്ടായിരുന്ന രാജ്യങ്ങളിൽ ആറ് രാജ്യങ്ങളിൽ നിന്ന് നേരിട്ട് പ്രവേശനം അനുവദിക്കുമെന്ന് മന്ത്രാലയം വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു.

ഇന്തോനേഷ്യ, പാകിസ്ഥാൻ, ഇന്ത്യ, ഈജിപ്ത്, ബ്രസീൽ, വിയറ്റ്നാം എന്നിവയാണ് പട്ടികയിൽ ഉൾപ്പെട്ട രാജ്യങ്ങൾ. ഈ രാജ്യങ്ങളിൽ നിന്ന് വരുന്ന എല്ലാവരും രാജ്യത്തിന് പുറത്തുള്ള പ്രതിരോധ കുത്തിവയ്പ്പ് നില പരിഗണിക്കാതെ അഞ്ച് ദിവസം ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ ചെലവഴിക്കണമെന്നായിരുന്നു മന്ത്രാലയം അറിയിച്ചിരുന്നത്.

പ്രവേശന വിലക്ക് പിൻവലിച്ചു: ഡിസംബർ മുതൽ ഇന്ത്യക്കാർക്ക് സഊദിയിലേക്ക് നേരിട്ട് പ്രവേശനം