മാറാക്കര പഞ്ചായത്ത്‌ കെഎംസിസി പഠന ക്ലാസ് സംഘടിപ്പിച്ചു

ജിദ്ദ: സഊദി – മാറാക്കര പഞ്ചായത്ത് കെഎംസിസി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഠന ക്‌ളാസ്സ് സംഘടിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ഓൺലൈൻ വഴി നടന്ന പരിപാടി ജിദ്ദ – മലപ്പുറം ജില്ല കെഎംസിസി വൈസ് പ്രസിഡന്റ് നാസർ ഹാജി കാടാമ്പുഴ ഉദ്‌ഘാടനം ചെയ്തു. കൊവിഡ് സാഹചര്യം മാറി വരുന്ന സാഹചര്യത്തിൽ കെഎംസിസി പ്രവർത്തനങ്ങൾ സജീവമാക്കാൻ എല്ലാവരും മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു. കെഎംസിസി സഊദി നാഷണൽ കമ്മിറ്റിയുടെയും ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെയും കുടുംബ സുരക്ഷ പദ്ധതികളിൽ എല്ലാവരും അംഗങ്ങളാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരിപാടിയിൽ പ്രസിഡന്റ് മുഹമ്മദ് കല്ലിങ്ങൽ അധ്യക്ഷത വഹിച്ചു.

തുടർന്ന് ‘കെഎംസിസി ചരിത്രവും വർത്തമാനവും’ എന്ന വിഷയത്തിൽ മാറാക്കര ഗ്ലോബൽ കെഎംസിസി പ്രസിഡന്റും റാസൽ ഖൈമ സ്റ്റേറ്റ് കെഎംസിസി പ്രസിഡന്റുമായ ടി.എം ബഷീർ കുഞ്ഞു കാടാമ്പുഴ ക്ലാസ്സെടുത്തു. ഇന്ന് പ്രവാസ ലോകത്തെ ഏറ്റവും വലിയ സംഘടനനായ കെഎംസിസിയുടെ ആദ്യകാല രൂപമായ ചന്ദ്രിക റീഡേഴ്‌സ് ഫോറം മുതലുള്ള ചരിത്രം അദ്ദേഹം വിശദീകരിച്ചു. ആധുനിക വാർത്ത വിനിമയ സൗകര്യങ്ങൾ ഒന്നും ഇല്ലാതിരുന്ന ആദ്യകാലങ്ങളിൽ പ്രവാസികൾക്ക് നാട്ടിലെ വാർത്തകളും വിവരങ്ങളും അറിയാൻ ഏക ആശ്രയം ചന്ദ്രിക പത്രം ആയിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. ചന്ദ്രിക റീഡേഴ്‌സ് ഫോറത്തിന്റെയും കെഎംസിസിയുടെയും സ്ഥാപക നേതാക്കളിൽപ്പെട്ട അദ്ദേഹത്തിന്റെ പഴയ കാല പ്രവാസ ചരിത്ര വിശദീകരണം പുതിയ തലമുറയിൽപ്പെട്ട പ്രവാസികൾ ഏറെ ആശ്ചര്യത്തോടെയാണ് ശ്രവിച്ചത്.

പിന്നീട് ‘കെഎംസിസി കുടുംബ സുരക്ഷ പദ്ധതികളുടെ പ്രാധാന്യം’ എന്ന വിഷയത്തിൽ ജിദ്ദ- കോട്ടക്കൽ മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ ക്ലസ്സെടുത്തു. കെഎംസിസിയുടെ വിവിധ ഘടകങ്ങൾ നടത്തുന്ന കുടുംബ സുരക്ഷ പദ്ധതികളെപ്പറ്റി അദ്ദേഹം വിശദീകരിച്ചു. പ്രവാസികൾക്ക് ഏറെ അനുഗ്രമായ കുടുംബ പദ്ധതികളിൽ ചേരാൻ മടിക്കുന്ന പലരും പിന്നീട് ഖേദിക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസം അവസാനിപ്പിച്ചവർക്ക് പെൻഷൻ ഉൾപ്പെടെ വിവിധ ആനുകൂല്യങ്ങൾ ലഭിക്കുന്ന കെഎംസിസി കുടുംബ സുരക്ഷ പദ്ധതികളിൽ അതാത് സമയങ്ങളിൽ അംഗങ്ങളാവണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

സഊദി – മാറാക്കര പഞ്ചായത്ത് കെഎംസിസി ചീഫ് കോ- ഓർഡിനേറ്റർ കുഞ്ഞി മുഹമ്മദ് കൊളമ്പൻ, കോ-ഓർഡിനേറ്റർ മുജീബ് നെയ്യത്തൂർ, വൈസ് പ്രസിഡന്റ ബഷീർ നെയ്യത്തൂർ, അബ്ദുസ്സമദ് എം. കെ നഗർ, റിയാസ് ആയപ്പള്ളി, പി.ടി അബ്‌ദുറഹ്‌മാൻ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

ചെയർമാൻ അലവിക്കുട്ടി മുസ്‌ലിയാർ ഉദ്ബോധനവും പ്രാർത്ഥനയും നടത്തി. ജനറൽ സെക്രട്ടറി മുസ്‌തഫ പുത്തൻ പീടിയേക്കൽ സ്വാഗതവും ട്രഷറർ ടി.എ നാസർ (നാസർ മക്ക) നന്ദിയും പറഞ്ഞു.