പുതിയ കൊവിഡ് വകഭേദം; യാത്രാ നിരോധനത്തിന് നിർദേശം നൽകി രാജ്യങ്ങൾ, ദക്ഷിണാഫ്രിക്ക വീണ്ടും പ്രതിസന്ധിയിൽ

0
2967

കേപ്ടൗൺ: പുതിയ കൊവിഡ് വകഭേദമായ ബി.1.1.529 കണ്ടെത്തിയതോടെ കടുത്ത സാമ്പത്തിക തകർച്ച നേരിടുന്ന ദക്ഷിണാഫ്രിക്ക വീണ്ടും പ്രതിസന്ധിയിൽ. ബ്രിട്ടൻ, ജർമനി, സിങ്കപ്പൂർ, ഇറ്റലി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ ഇവിടെ നിന്നുള്ള വിമാന യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. കൂടാതെ ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ മറ്റു ലോക രാജ്യങ്ങളും വിലക്ക് ഏർപ്പെയതിയിട്ടുണ്ട്ത്ത്. രാജ്യത്ത് വേനലവധി തുടങ്ങാനിരിക്കുകയാണ്.

ടൂറിസം മേഖലയ്ക്ക് കനത്ത ആഘാതമാണിത് സൃഷ്ടിക്കുക. ഒന്നര വർഷമായി അതിർത്തികൾ അടച്ചതിനാലും ലോക്ക് ഡൗണും മൂലം തകർന്ന ടൂറിസം മേഖല പതിയെ കരകയറി വരുകയായിരുന്നു. ബ്രിട്ടനും മറ്റ് അഞ്ചു അയൽരാജ്യങ്ങളും ദക്ഷിണാഫ്രിക്കയിലേക്കും തിരിച്ചുമുള്ള വിമാന സർവ്വീസുകൾ നിർത്തി വെച്ചിരിക്കുകയാണ്.

യൂറോപ്യൻ യൂനിയൻ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള യാത്ര വിലക്കുന്നത് പരിഗണിച്ചുവരുകയാണ്. ദക്ഷിണാഫ്രിക്കയ്ക്ക് പുറമെ ആഫ്രിക്കൻ രാജ്യങ്ങളായ ബോട്ട്സ്വാന, എസ്വാറ്റിനി, ലെസോതോ, മൊസാംബിക്, നമീ ബിയ, സിംബാബ് വെ എന്നിവയിൽ പുതിയ കൊവിഡ് വകഭേദം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവിടെ നിന്നുള്ള യാത്ര യ്ക്കും യൂറോപ്യൻ രാജ്യങ്ങൾ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

വകഭേദം യൂറോപ്പിലും ഇസ്റാഈലിലും

ബ്രസൽസ്: പുതിയ കൊവിഡ് വകഭേദമായ ബി.1.1.529നെ ഭയന്ന് ബ്രിട്ടനും ജർമ്മനിയുമടക്കമുള്ള രാജ്യങ്ങൾ യാത്രാ വിലക്കേർപ്പെടുത്തിയെങ്കിലും അതിവേഗം പടരുന്ന വൈറസ് യൂറോപ്യൻ രാജ്യമായ ബെൽജിയത്തിലെത്തി. വിദേശത്തുനിന്നെത്തിയ മൂന്നുപേരിലാണ് രോഗം കണ്ടെത്തിയതെന്ന് ബെൽജിയം ആരോഗ്യ മന്ത്രി ഫ്രാങ്ക് വാൻഡൻ ബ്രൂക് അറിയിച്ചു. ഈ മാസം 11 ന് ഈജിപ്തിൽ നിന്ന് മടങ്ങിയെത്തിയ ആളിലാണ് ഇത്‌ കണ്ടെത്തിയത്.

അതിവേഗം സംക്രമിക്കുന്ന കൊവിഡ് വകഭേദമായ ബി 1.1,529 ഇസ്റാഈലിലും കണ്ടെത്തി.  വിദേശത്തു നിന്നെത്തിയ മൂന്നുപേരിലാണ് രോഗാണു ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിലൊരാൾ മലാവിയിൽനിന്ന് തിരിച്ചുത്തിയതാണ്. മൂവരും വാക്സി നെടുത്തവരാണെന്നും ഇവരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചതായും മന്ത്രാലയം വ്യക്തമാക്കി. 90 ലക്ഷം ജനസംഖ്യയുള്ള ഇസ്റാഈലിൽ 57 ലക്ഷം പേർക്കും വാക്സിൻ കുത്തിവച്ചിട്ടുണ്ട്. ആഫ്രിക്കയിൽ കണ്ടെത്തിയ കൊവിഡ് വകഭേദം ഹോങ്കോങ്ങിലെത്തിയ രണ്ടു യാത്രക്കാരിലും കണ്ടെത്തി. ദക്ഷിണാഫ്രിക്ക യിൽ നിന്നു വന്ന ഒരു യാത്രക്കാരിയിലും അവരുടെ എതിർഭാഗത്തുള്ള ഹോട്ടൽ റൂമിൽ ക്വാറന്റൈനിൽ കഴിഞ്ഞ ഒരാളിലുമാ രോഗം സ്ഥിരീകരിച്ചത്. വായുവിലൂടെ രോഗാണു സംക്രമിക്കു കയായിരുന്നുവെന്നാണ് കരുതു ന്നതെന്ന് അധികൃതർ വിശദീകരിച്ചു.

അതീവമാരകമെന്ന് ബ്രിട്ടൻ; യാത്രാവിലക്കിനെതിരേ ഡബ്ല്യു.എച്ച്.ഒ

ലണ്ടൻ: ദക്ഷിണാഫ്രിക്കയിൽ കണ്ട ത്തിയ പുതിയ കൊവിഡ് വകഭേദം ബി.1.1.529 ഇതുവരെ കണ്ടെത്തിയവയിൽ ഏറെ മാരകമാണെന്നും ഇതിനെതിരേ വാക്സിനുകൾ ഫലപ്രദമാകുമോയെന്ന് വ്യക്തമല്ലെന്നും ബ്രിട്ടിഷ് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സ് പറഞ്ഞു.

എത്ര നേരത്തെ മുൻകരുതലെടുക്കുന്നോ അത്രയും നല്ലത് എന്നാണ് മുന്നനുഭവങ്ങൾ പഠിപ്പിച്ചതെന്നും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്ര വിലക്കിയതിനെ ന്യായീകരിച്ച് അദ്ദേഹം പറഞ്ഞു. അതേസമയം, ധൃതിപ്പെട്ട് യാത്രാ വിലക്കേർപ്പെടുത്തേണ്ട കാര്യമില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. പുതിയ വൈറസ് വകഭേദത്തിന്റെ സ്വഭാവം മനസിലാ ക്കാൻ ആഴ്ചകൾ വേണ്ടിവരുമെന്നും സംഘടന അഭിപ്രായപ്പെട്ടു.

വൈറസ് പലതവണ ജനി തകവ്യതിയാനം സംഭവിച്ചതാണെന്നാണ് പ്രാഥമിക പഠനങ്ങൾ കാണിക്കുന്നത്. ഇതു സംബന്ധിച്ച് ഡബ്ല്യു. എച്ച്. ഒ സൂക്ഷ്മമായി നിരീക്ഷിച്ചു വരുകയാണ്. ഇത് എത്രത്തോളം അപകടകാരിയാണെന്നും എങ്ങനെ ബാധിക്കുന്നു എന്നതെല്ലാം വ്യക്തമാകേണ്ടതുണ്ടെന്ന് സംഘടനയുടെ വക്താവ് ക്രിസ്ത്യൻ ലിൻമെയർ പറഞ്ഞു.