ന്യൂദല്‍ഹി: മാസങ്ങൾക്ക് ശേഷം രാജ്യാന്തര വിമാന സര്‍വീസ് പുനഃരാരംഭം പ്രഖ്യാപിച്ച് ഇന്ത്യ. ഡിസംബര്‍ 15 ന് ഇന്ത്യയില്‍ നിന്നും തിരിച്ചുമുള്ള ഷെഡ്യൂള്‍ഡ് കൊമേഴ്‌സ്യല്‍ യാത്രാ വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഇന്ത്യ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നത്.

പിന്നീട് വിദേശത്തേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് എയര്‍ ബബിള്‍ സംവിധാനം ഏര്‍പ്പെടുത്തി ഇളവുകള്‍ നല്‍കിയിരുന്നു. കൂടാതെ, അവശ്യ സർവ്വീസുകൾക്കും വിദേശത്തു നിന്നുള്ളവരെ തിരിച്ചെത്തിക്കുന്നതിനുമുള്ള സര്‍വീസുകളും മാത്രമാണ് അനുവദിച്ചിരുന്നത്.