സഊദി എയർലൈൻസ് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ പാക്കേജ് അറിയാം; 1,551 റിയാൽ മുതൽ 6,401 റിയാൽ വരെ ഫീസ്

0
13158

റിയാദ്: ഇന്ത്യ ഉൾപ്പെടെ പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ നിന്ന് ഡിസംബർ ഒന്ന് മുതൽ എല്ലാവർക്കും പ്രവേശനം അനുവദിക്കുകയും ചില വിഭാഗം ഒഴികെ മുഴുവൻ ആളുകൾ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീനിൽ കഴിയണമെന്നും കഴിഞ്ഞ ദിവസമാണ് സഊദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്. സഊദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ എടുത്തവർ ഒഴികെ മറ്റുള്ളവർ മുഴുവൻ അഞ്ചു ദിവസം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ ആണ് നിർബന്ധമാക്കിയത്. സഊദി ദേശീയ വിമാന കമ്പനിയായ സഊദിയ അഞ്ചു ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ പാക്കേജ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാക്സിൻ എടുത്തവരും അല്ലാത്തവരുമായ എല്ലാ വിസക്കാർക്കും ഡിസംബർ ഒന്ന് മുതൽ നേരിട്ട് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ പാക്കേജ് എടുത്ത് നേരിട്ട് വരാനാകും.

പ്രധാന നഗരികളായ റിയാദ്, ജിദ്ദ, മദീന, ദമാം എന്നീ നാലു നഗരങ്ങളിലെ വിവിധ ഹോട്ടലുകൾ നൽകുന്ന ക്വാറൻ്റീൻ പാക്കേജുകളാണു സഊദി എയർലൈൻസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഏറ്റവും കുറഞ്ഞ സ്റ്റാറുകൾ ഉള്ള ഹോട്ടലുകൾ തിരഞ്ഞെടുത്താൽ പോലും 5 ദിവസത്തേക്ക് 31,000 ത്തോളം ഇന്ത്യൻ രൂപ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റൈനിനായി ചിലവ് വരും. ഏറ്റവും കുറവ് ക്വാറൻ്റീൻ പാക്കേജ് ജിദ്ദയിലും

ത്രീ സ്റ്റാർ മുതൽ ഫൈവ് സ്റ്റാർ വരെയുള്ള ഹോട്ടലുകളിലാണ് സഊദി എയർലൈൻസ് ക്വാറൻ്റീൻ പാക്കേജുകൾ നൽകുന്നത്. ഇതിൽ രണ്ട് കൊവിഡ് ടെസ്റ്റും 3 നേരം ഭക്ഷണവും എയർപോർട്ടിൽ നിന്നു ഹോട്ടലിലേക്കുള്ള യാത്രയും 4 രാത്രി താമസവുമടങ്ങുന്ന പാക്കേജുകളാണ് നൽകുന്നത്.

റിയാദിൽ 2,131 റിയാൽ മുതൽ 6,401 റിയാൽ വരെയാണു നിരക്കുകൾ. ജിദ്ദയിൽ 1,551 റിയാൽ മുതൽ 3,598 റിയാൽ വരെയാണു നിരക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മദീനയിൽ 1,741 റിയാൽ മുതൽ 3,049 റിയാൽ വരെയും ദമാമിൽ 2,319 റിയാൽ മുതൽ 4,282 റിയാൽ വരെയാണു ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ നിരക്ക്.

ഇതിന് പുറമെ സഊദിയിലേക്കുള്ള വിമാന ടിക്കറ്റും വഹിക്കേണ്ടതുണ്ട്. ഏത് വിമാന സർവ്വീസ് മുഖേനയാണോ സഊദിയിലേക്ക് വരുന്നത് ആ വിമാന കമ്പനിയുടെ സഊദി ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ പാക്കേജുകളാണ് എടുക്കേണ്ടത്. വിദേശ വിമാന കമ്പനികൾ സഊദിയിലെ ഹോട്ടൽ കമ്പനികളുമായി ലിങ്ക് ചെയ്താണ് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ പാക്കേജ് സജ്ജീകരിക്കുന്നത്.

ബുക്കിങ്ങിനായി സഊദിയയുടെ ഈ ലിങ്കിൽ കയറാവുന്നതാണ്.

https://m.holidaysbysaudia.com/en-US/static/quarantine_package

കൂടുതൽ വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകാം👇

https://chat.whatsapp.com/C6QjQ5mDFBoKWOpnA3GqZt