സഊദിയിലേക്കുള്ള വിദേശ തൊഴിലാളികൾക്കായി ഇലക്ട്രോണിക്സ് രജിസ്ട്രേഷൻ ഉടൻ നിലവിൽ വരും

0
2725

റിയാദ്: സഊദിയിലേക്ക് തൊഴിൽ വിസകളിൽ വരുന്ന വിദേശ തൊഴിലാളികൾക്കായി രജിസ്ട്രേഷനും ഡാറ്റ ഡോക്യുമെന്റേഷനും സുഗമമാക്കുന്നതിന് ഇലക്ട്രോണിക് സംവിധാനം ഉടൻ പ്രാബല്യത്തിൽ വരും. രാജ്യത്തേക്ക് വരുന്ന പ്രവാസി തൊഴിലാളികളുടെ നൈപ്പുണ്യം പരിശോധിക്കാനുള്ള പരീക്ഷാ കേന്ദ്രങ്ങളുടെ അക്രഡിറ്റേഷൻ കമ്മിറ്റിയുമായി ബന്ധിപ്പിക്കുന്നതായിരിക്കും പുതിയ രജിസ്ട്രേഷൻ.

വിദേശത്തുള്ള പ്രവാസി തൊഴിലാളികളുടെ പരീക്ഷാ കേന്ദ്രങ്ങളെയും വിദേശകാര്യ, ആരോഗ്യ മന്ത്രാലയങ്ങളെയും സഊദി ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയെയും ബന്ധിപ്പിച്ചുള്ള ഇലക്ട്രോണിക് സംവിധാനം ആയിരിക്കും നടപ്പിലാക്കുക. ഇതിനായുള്ള ചുമതലകൾ വഹിക്കുന്ന സമിതിയുടെ ചട്ടങ്ങളിൽ വ്യക്തമാക്കി. വിദേശ തൊഴിൽ ഡാറ്റ രജിസ്ട്രേഷനും ഡോക്യുമെന്റേഷനും സുഗമമാക്കുന്നതിനും അവരുടെ പരീക്ഷകളുടെ ഫലങ്ങൾ പാസാക്കുന്നതിനും കേന്ദ്രങ്ങളുടെ പ്രകടനം ഇലക്ട്രോണിക് രീതിയിൽ വിലയിരുത്തുന്നതിനും ഇത്‌ സഹായകരമാകും.

പ്രവാസി തൊഴിലാളികളുടെ പരീക്ഷാ കേന്ദ്രങ്ങളായി അംഗീകരിക്കാൻ അപേക്ഷിക്കുന്ന കേന്ദ്രങ്ങളുടെ എല്ലാ വിശദ വിവരങ്ങളുടെയും രജിസ്ട്രേഷൻ ഉറപ്പാക്കുന്ന ഇലക്ട്രോണിക് സംവിധാനവും സ്ഥാപിക്കാനും പദ്ധതിയിട്ടിട്ടുണ്ട്. വിദേശത്തുള്ള പ്രവാസി തൊഴിലാളികൾക്കായുള്ള എക്സാമിനേഷൻ സെന്ററുകളുടെ സ്ഥിരം സമിതിയുടെ പ്രവർത്തന നിയമങ്ങൾക്ക് അടുത്തിടെ ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ കൗൺസിൽ അംഗീകാരം നൽകിയിരുന്നു.

നിങ്ങളുടെ ഇഖാമ പ്രൊഫഷനിൽ നിലവിൽ പരീക്ഷ ഉണ്ടോ എന്ന് എങ്ങനെ അറിയാം

വാർത്തകൾ ഉടൻ ലഭ്യമാകാൻ ഗ്രൂപ്പിൽ അംഗമാകൂ 👇

https://chat.whatsapp.com/C6QjQ5mDFBoKWOpnA3GqZt