സിമന്റ് മിശ്രിതം വിഴുങ്ങി വിദേശിയുടെ ആത്മഹത്യ ശ്രമം, കട്ടയായ സിമന്റ് വയറ്റിൽ നിന്ന് പുറത്തെടുത്തത് മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയക്ക് ശേഷം

0
3054

ജിദ്ദ: ജിദ്ദയിൽ സിമന്റ് മിശ്രിതം വിഴുങ്ങി വിദേശി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അവശനിലയിലായ ഇദ്ദേഹത്തെ പിന്നീട് നടത്തിയ വിദഗ്ധ ഇടപെടലിനെതിരെ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് ജിദ്ദയിൽ പാകിസ്ഥാൻ സ്വദേശി സിമന്റ് വിഴുങ്ങി ആത്മഹത്യക്ക് ശ്രമിച്ചത്. സിമന്റ് മിശ്രിതം ഇദ്ദേഹത്തിന്റെ വയറ്റിനുള്ളിൽ കട്ട പിടിക്കുകയും കഠിനമായ വേദന അനുഭവപ്പെടുകയുമായിരുന്നു.

കേസ് കൈകാര്യം ചെയ്ത കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റലിലെ മെഡിക്കൽ ടീം ശസ്ത്രക്കിയ നടത്തി ഇത്‌ പുറത്തെടുക്കുകയായിരുന്നു. ശസ്ത്രക്രിയക്ക് ഏകദേശം 3 മണിക്കൂർ സമയമെടുത്തുവെന്നും രോഗി ഇപ്പോൾ നല്ല ആരോഗ്യവാനാണെന്നും അദ്ദേഹത്തിന്റെ നില സ്ഥിരമാണെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. അതിന്റെ ഫോട്ടോകളും ആശുപത്രി അധികൃതർ പുറത്ത് വിട്ടിട്ടുണ്ട്.