ജിദ്ദ: ഒതായി ഗവ: ഹൈസ്കൂളിനായി കൊടിഞ്ചറപ്പടിയിൽ ഒതായി ചാത്തല്ലൂർ ഗ്ലോബൽ പ്രവാസി അസോസിയേഷൻ സ്പോൺസർ ചെയ്ത് സ്ഥാപിച്ച പ്രവേശന കവാടം ഒതായി ചാത്തല്ലൂർ ഗ്ലോബൽ പ്രവാസി അസോസിയേഷൻ പ്രസിഡണ്ട് സുൽഫീക്കർ കാഞ്ഞിരാല ഒതായി നാടമുറിച്ച് ഉൽഘാടനം ചെയ്തു. ഒ സി ജി പി എ ഭാരവാഹികളും പി ടി എ അംഗങ്ങളും അധ്യാപകരും പങ്കെടുത്ത ചടങ്ങിൽ ചടങ്ങിൽ പി ടി എ പ്രസിഡണ്ട് പി. അഭിലാഷ് അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ഒ സി ജി പി എ യുടെ പ്രവർത്തങ്ങൾ സംഘടനയുടെ വൈസ് പ്രസിഡന്റ് പി. സി ഗഫൂർ വിശദകരിച്ചു.
ഈയിടെ ദുബായിൽ വെച്ച് മരിച്ച നൗഫൽ ബാബു എന്ന കൊച്ചു കാഞ്ഞിരാലക്ക് വേണ്ടി നടന്ന മൗന പ്രാർത്ഥനയോടെ സ്കൂളിൽ നടന്ന യോഗത്തിൽ എസ് എം സി പ്രസിഡന്റ് മജിദ് മാസ്റ്റർ തയ്യിൽ, പി ടി എ വൈസ് പ്രസിഡന്റ് സി. ടി ജമാൽ, ടി.വിജയൻ, സീനിയർ അസിസ്റ്റന്റ് റോയി മാസ്റ്റർ എന്നിവർ സംസാരിച്ചു. എച്ച്. എം സീനത്ത് ടീച്ചർ സ്വാഗതം പറഞ്ഞു.
പ്രവാസി സംഘടനകൾ പ്രതിസന്ധി സമയത്ത് ആണെങ്കിൽപോലും സ്കൂളിന് വേണ്ടി ഒരു കാര്യം പറഞ്ഞാൽ ഉടൻ അത് നടപ്പാക്കി തരാറുണ്ട് എന്നും കൂടുതൽ പദ്ധതികൾ സ്കൂളിന് വേണ്ടി വരുന്ന കാര്യവും ടീച്ചർ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. ഒ സി ജി പി എ എക്സിക്യൂട്ടീവ് അംഗങ്ങളായ ഹബീബ് കാഞ്ഞിരാല, അൻസാർ ഒതായി, പി.ഗഫൂർ, യു. യൂസഫ്, വി. ടി അഷ്റഫ്, എം. കെ മനോജ്, സി. ടി മുസ്തഫ, പി. സി റഷീദ് എന്നിവരും പാരന്റ്സ് ആയി വി. പി ഉമ്മർ, പി. കെ മുനീർ എന്നിവരും പങ്കെടുത്തു, സ്റ്റാഫ് സെക്രട്ടറി സതീഷ് മാസ്റ്റർ നന്ദി പറഞ്ഞു.