നിരവധി പ്രദേശങ്ങളിൽ സാമ്പത്തിക തട്ടിപ്പും വഞ്ചനയും നടത്തിയ പ്രവാസികൾ ഉൾപ്പെടെ നാല് പേർ സഊദി പോലീസ് പിടിയിൽ

0
1773

റിയാദ്: ജിദ്ദ പോലീസുമായി സഹകരിച്ച് രാജ്യത്തിന്റെ നിരവധി പ്രദേശങ്ങളിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ ഒരു പൗരനെയും 3 പാകിസ്ഥാൻ പൗരന്മാരെയും അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് അറിയിച്ചു. വിവിധ റിയാദ് നഗരത്തിൽ വെച്ചാണ് പൗരനെ അറസ്റ്റ് ചെയ്തതെന്നും പാകിസ്ഥാൻ നിവാസികളെ ജിദ്ദ പോലീസുമായി ഏകോപിപ്പിച്ചാണ് അറസ്റ്റ് ചെയ്തതെന്നും റിയാദ് പോലീസ് വക്താവ് വ്യക്തമാക്കി.

കറൻസികൾക്കും ഓഹരികൾക്കും വേണ്ടിയുള്ള വ്യാജ ഇലക്ട്രോണിക് ലിങ്കുകൾ പുറത്തിറക്കുകയും പരസ്യങ്ങളും പ്രചാരണ സാമഗ്രികളും നിർമ്മിച്ച് ഇത്‌ പ്രചരിപ്പിച്ചുമായിരുന്നു തട്ടിപ്പുകൾ നടത്തിയിരുന്നത്. മാധ്യമ ചാനലുകളുടെയും പ്രശസ്തരായ വ്യക്തികളുടെയും സ്വാദീനങ്ങൾ പരസ്യങ്ങളിൽ ഉൾപ്പെടുത്തുകയും ചെയ്താണ് തട്ടിപ്പുകൾ നടത്തിയിരുന്നത്.

ഇരകളെ കബളിപ്പിക്കുന്നതിനും അവരുടെ വിവരങ്ങൾ മോഷ്ടിക്കുന്നതിനും അവരുടെ പണം പിടിച്ചെടുക്കാൻ അവരുടെ പേരിൽ ഇലക്ട്രോണിക് ഏജൻസികൾ നൽകുന്നതിന് നിരവധി മാർഗങ്ങൾ സ്വീകരിച്ചിരുന്നു. വിവിധ കുറ്റകൃത്യങ്ങൾക്ക് സഹായം നൽകിയിരുന്ന സ്വദേശികളുടെ ബാങ്ക് അക്കൗണ്ടിലാണ് പണം നിക്ഷേപിച്ചിരുന്നത്. പിന്നീട് രാജ്യത്തിന് പുറത്ത് മറ്റൊരു അറബ് രാജ്യത്തുള്ളവർക്കാണ് പണം കൈമാറുക.

7 ദശലക്ഷം റിയാൽ 1159 പ്രാദേശിക സിം കാർഡുകൾ, 25 ആശയവിനിമയ ഉപകരണങ്ങൾ, ഫിംഗർപ്രിന്റ് റീഡറുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങി തട്ടിപ്പ് പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ച വസ്തുക്കളും – തുകയും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യുകയും അവർക്കെതിരായ പ്രാഥമിക നിയമ നടപടികൾ പൂർത്തിയാക്കുകയും റിയാദിലെ പബ്ലിക് പ്രോസിക്യൂഷൻ ഓഫീസിലേക്ക് റഫർ ചെയ്യുകയും ചെയ്തു.