ബിനാമി ബിസിനസ് കണ്ടെത്താൻ വ്യാപക റെയ്ഡ്, റിയാദിൽ വിദേശികൾ ഓടി രക്ഷപ്പെടുന്ന വീഡിയോ വൈറൽ

0
13067

റിയാദ്: രാജ്യത്ത് ബിനാമി ബിസിനസ് സ്ഥാപനങ്ങൾ കണ്ടെത്താനും നിയമ ലംഘകരെ പിടികൂടാനും പരിശോധന ശക്തമാക്കി. റിയാദ്, ജിദ്ദ തുടങ്ങി പ്രമുഖ നഗരികളിലെ വാണിജ്യ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചു പരിശോധന വ്യാപകമാണ്. വാണിജ്യരംഗത്തെ ബിനാമി ഇടപാടുകൾ കണ്ടെത്തുന്നതിന് സംയുക്ത പരിശോധനയാണ് നടക്കുന്നത്.

റിയാദിൽ റെയ്ഡിനിടെ ഏതാനും പേർ പിടിയിലായിട്ടുൺണ്ട്. നിരവധി വിദേശികൾ ഓടിരക്ഷപ്പെട്ടു. വാണിജ്യ കേന്ദ്രത്തിൽ വാണിജ്യ മന്ത്രാലയ സംഘം റെയ്ഡ് നടത്തുന്നതിന്റെയും റെയ്ഡ് വിവരം അറിഞ്ഞ് സ്ഥാപനങ്ങൾ അടച്ച് വിദേശ തൊഴിലാളികൾ ഓടിരക്ഷപ്പെടുന്നതിന്റെയും മറ്റും ദൃശ്യങ്ങൾ അൽഇഖ്ബാരിയ ചാനൽ റിപ്പോർട്ട് ചെയ്തു. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ലൈസൻസില്ലാതെയും നെയിംബോർഡുകൾ സ്ഥാപിക്കാതെയും പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളും വ്യാജ ഉൽപന്നങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങളും റെയ്ഡിനിടെ കണ്ടെത്തി.
ഏതാനും തൊഴിൽ നിയമ ലംഘകരും റെയ്ഡിനിടെ കുടുങ്ങി.

ബിനാമി കച്ചവടം തടയാനുള്ള ദേശീയ പരിപാടിയുടെ ഭാഗമായാണ് സംയുക്ത പരിശോധന. വാണിജ്യ മന്ത്രാലയം, മുനിസിപ്പൽ-ഗ്രാമകാര്യ-ഭവന മന്ത്രാലയം, മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം, പരിസ്ഥിതി-ജലം-കൃഷി മന്ത്രാലയം, സകാത്-നികുതി-കസ്റ്റംസ് അതോറിറ്റി വകുപ്പ് എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്.

തൊഴിലാളികൾ ഓടി രക്ഷപ്പെടുന്ന വീഡിയോ കാണാം 👇

https://malayalampress.com/wp-content/uploads/2021/11/15_فيديو-عمالة-سائبة-تبيع-بضائع-مغشوشة-في-سوق-تجاري-ب.mp4