റിയാദിലെ വാദി ഹനീഫയിൽ ഏകദേശം 3.4 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയിലാണ് നഗരം ഉയരുക
റിയാദ്: ലോകത്തിലെ ആദ്യത്തെ ലാഭേച്ഛയില്ലാത്ത (നോൺ പ്രോഫിറ്റ്) നഗരം പ്രഖ്യാപിച്ച് സഊദി അറേബ്യ. സഊദി കിരീടാവകാശിയും “മിസ്ക് ചാരിറ്റബിൾ ഫൗണ്ടേഷൻ” സ്ഥാപകനും ഡയറക്ടർ ബോർഡ് ചെയർമാനുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരനാണ് ലാഭേച്ഛയില്ലാത്ത നഗരം പ്രഖ്യാപിച്ചത്. ലോകത്തിലെ ആദ്യത്തെ ലാഭേച്ഛയില്ലാത്ത നഗരമായി മാറുന്നതോടൊപ്പം ആഗോളതലത്തിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന മേഖലയുടെ വികസനത്തിന് പ്രചോദനം നൽകുന്ന ഒരു മാതൃകയാണ് ഈ നഗരം. ലോകത്തിലെ ആദ്യത്തെ ലാഭേച്ഛയില്ലാത്ത നഗരം, ആഗോളതലത്തിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന മേഖലയുടെ വികസനത്തിന് ഒരു മാതൃകയും യുവാക്കൾക്കും സന്നദ്ധ ഗ്രൂപ്പുകൾക്കും പ്രാദേശികവും അന്തർദ്ദേശീയവുമായ ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങൾക്കുള്ള കേന്ദ്രവും ആയിരിക്കും.
ഇത്തരത്തിലുള്ള ആദ്യത്തെ ലാഭേച്ഛയില്ലാത്ത നഗരം നവീകരണത്തിനും സംരംഭകത്വത്തിനും ഒപ്പം മുഹമ്മദ് ബിൻ സൽമാൻ ഫൗണ്ടേഷന്റെ “മിസ്ക് ചാരിറ്റി” യുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സംഭാവന ചെയ്യുമെന്ന് കിരീടവകാശി പറഞ്ഞു. സഊദി യുവതി യുവാക്കൾക്ക് ഇത് നൽകുന്ന അവസരങ്ങളുടെയും പരിശീലന പരിപാടികളുടെയും അടിസ്ഥാനത്തിൽ ഭാവിയിലെ നേതാക്കളെ യോഗ്യരാക്കുക, നഗരത്തിന്റെ പ്രവർത്തനങ്ങളുടെ ഗുണഭോക്താക്കൾക്ക് ആകർഷകമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സംഭാവന ചെയ്യുന്ന നിരവധി സേവനങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ഡിജിറ്റൽ ട്വിൻ എന്ന ആശയം സ്വീകരിക്കുന്ന നഗരം നിരവധി അക്കാദമികൾ, കോളേജുകൾ, മിസ്ക് സ്കൂളുകൾ എന്നിവയ്ക്ക് ആതിഥേയത്വം വഹിക്കും, കൂടാതെ കോൺഫറൻസ് സെന്റർ, സയൻസ് മ്യൂസിയം, ഇന്നൊവേഷൻ സെന്റർ എന്നിവയും ഉൾപ്പെടും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇൻറർനെറ്റ് ഓഫ് തിംഗ്സ് ആൻഡ് റോബോട്ടിക്‌സ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ട് ഗാലറി, പെർഫോമിംഗ് ആർട്‌സ് തിയേറ്ററുകൾ, കളിസ്ഥലം, സമന്വയിപ്പിച്ച പാർപ്പിട സമുച്ചയത്തിന് പുറമേ പാചക സ്ഥാപനം എന്നിവയും ലോകമെമ്പാടുമുള്ള വെഞ്ച്വർ ക്യാപിറ്റലിനും കമ്മ്യൂണിറ്റി നിക്ഷേപകർക്കും നഗരം ആതിഥേയത്വം വഹിക്കും.
ഇത്തരത്തിലുള്ള, ലോകത്തെ ആദ്യത്തെ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഈ നഗരം അർഖ മേഖലയിൽ വാദി ഹനീഫയിൽ ഏകദേശം 3.4 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയിലാണ് ഉയവരുന്നത്. സുസ്ഥിര വികസനത്തിന്റെ പ്രോത്സാഹനത്തിന് സംഭാവന നൽകുന്നതിനായി മൊത്തം പ്രദേശത്തിന്റെ 44 ശതമാനത്തിൽ കൂടുതൽ തുറസ്സായ ഹരിത ഇടങ്ങളായി വിനിയോഗിക്കുന്നതിനു പുറമേ, നഗരം സുസ്ഥിരവും കാൽനട-സൗഹൃദവുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു.
യുവജനങ്ങൾക്ക് പഠനവും നേതൃത്വപാടവവും പ്രോത്സാഹിപ്പിക്കുന്നതിലൂടെയും രാജ്യത്തിന്റെയും ലോകത്തിന്റെയും ഭാവി രൂപപ്പെടുത്തുന്നതിന് സഊദിയിലെ യുവ പ്രതിഭകളെ പ്രാപ്തരാക്കുന്ന ഒരു സുപ്രധാന സംവിധാനം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് നഗരത്തിന്റെ പ്രഖ്യാപനം വന്നത്.