മെർസ് രോഗം തടയുന്നതിൽ സഊദി വാക്സിൻ വിജയം കണ്ടു

0
834

റിയാദ്: കൊറോണ “മെർസ്” വാക്സിൻ ഉത്പാദിപ്പിക്കുന്നതിനുള്ള ആദ്യത്തെ ക്ലിനിക്കൽ പഠനത്തിന് രാജ്യം സാക്ഷ്യം വഹിച്ചതായി ഗവേഷണ ശാസ്ത്രജ്ഞൻ ഡോ: നായിഫ് അൽ ഹർബി വെളിപ്പെടുത്തി. ആഗോളതലത്തിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന 3 വാക്സിനുകളിൽ ഒന്നാണെന്ന് ഇതെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഒന്ന് ജർമ്മനിയിലും രണ്ടാമത്തേത് അമേരിക്കയിലും മൂന്നാമത്തേത് ഓക്‌സ്‌ഫോർഡ് റെഡ് സർവ്വകലാശാലയുമായി സഹകരിച്ചുള്ളതുമാണ്. രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യ ഘട്ടത്തിലുള്ള ആദ്യ ക്ലിനിക്കൽ പഠനമാണിത്.