റിയാദ്: മൊബൈൽ ഫോൺ ഉപയോഗിക്കാത്തവരായി ഇന്ന് ആരും തന്നെയില്ല. എന്നാൽ, പലർക്കുമുള്ള സംശയമാണ് ഇടത് നെഞ്ചിന്റെ ഭാഗത്തുള്ള പോക്കറ്റിൽ മൊബൈൽ ഫോൺ സൂക്ഷിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകില്ലേ എന്നത്. അതിനുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണിപ്പോൾ കൺസൾട്ടന്റും കാർഡിയോളജി, ആർട്ടീരിയൽ കത്തീറ്ററൈസേഷൻ പ്രൊഫസറുമായ ഡോ: ഖാലിദ് അൽനിംർ. ഹൃദയത്തിന്റെ ഭാഗത്തോട് ചേർന്ന് നിൽക്കുന്ന ഷർട്ടിന്റെ പോക്കറ്റിൽ മൊബൈൽ ഫോൺ വയ്ക്കുന്നത് അപകടമുണ്ടാകുമെന്നതിലെ വസ്തുതയാണ് അൽ-നിംർ വിശദീകരിച്ചത്.
മൊബൈൽ ഫോൺ പോക്കറ്റിൽ വയ്ക്കുന്നത് ഹൃദയമിടിപ്പിനെ ബാധിക്കില്ലെന്ന് ഖാലിദ് അൽ നിംർ ഊന്നിപ്പറഞ്ഞു. മൊബൈലിന്റെ വൈദ്യുതകാന്തിക മണ്ഡലം 3 വാട്ടിൽ കുറവായതിനാലും അത് അയോണൈസ് ചെയ്യാത്ത റേഡിയേഷനുകളാണ് പുറപ്പെടുവിക്കുന്നതെന്നതിനാലും മനുഷ്യ കോശങ്ങളെ ദോഷകരമായി ബാധിക്കുകയില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി.
പേസ് മേക്കർ അല്ലെങ്കിൽ ഇലക്ട്രിക് ഷോക്ക് ഉള്ളവരെ മൊബൈൽ ഫോൺ ഉപദ്രവിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു, കാരണം ഈ ഉപകരണങ്ങളുടെ നിർമ്മാണത്തിന്റെ അടിസ്ഥാനകാര്യങ്ങളിലൊന്ന് മറ്റ് ഉപകരണങ്ങളുമായുള്ള വൈദ്യുതകാന്തിക ഇടപെടൽ തടയുക എന്നതാണ്. അതിനാൽ, ഭയപ്പെടാനില്ല എന്നതാണ് ഡോ: ഖാലിദ് അൽനിംർ വ്യക്തമാക്കിയത്.
